23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മെ​ഡി​സെ​പ് പ​ദ്ധ​തി: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കു​ടി​ശി​ക ഏ​ഴ​ര​ക്കോ​ടി!
Kerala

മെ​ഡി​സെ​പ് പ​ദ്ധ​തി: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കു​ടി​ശി​ക ഏ​ഴ​ര​ക്കോ​ടി!

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ചി​​​കി​​​ത്സാ സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പ് വ​​​ഴി അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു കു​​​ടി​​​ശി​​​ക 7,54,61,779 രൂ​​​പ.

മൊ​​​ത്തം 14,09,93,007 കോ​​​ടി രൂ​​​പ​​​യു​​​ടെ ചി​​​കി​​​ത്സ​​​യാ​​​ണു അ​​​മ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. 6,55,31,228 കോ​​​ടി സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി. 2022 ജൂ​​​ലൈ മു​​​ത​​​ലു​​​ള്ള കു​​​ടി​​​ശി​​​ക​​​യാ​​​ണു കി​​​ട്ടാ​​​നു​​​ള്ള​​​ത്. ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വു കി​​​ട്ടാ​​​ത്ത​​​ത് ആ​​​ശു​​​പ​​​ത്രി​​​യെ വ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. രോ​​​ഗി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​വി​​​ടു​​​മ്പോ​​​ൾ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക​​​യു​​​ടെ അം​​​ഗീ​​​കാ​​​രം പോ​​​ലും കി​​​ട്ടാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ പ​​​ണ​​​മെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്നു. ഈ​​​യി​​​ന​​​ത്തി​​​ൽ കോ​​​ടി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഫ​​​ണ്ടി​​​ൽ​​​നി​​​ന്നു ചെ​​​ല​​​വാ​​​ക്കി​​​യ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മെ​​​ഡി​​​സെ​​​പ് പ​​​ദ്ധ​​​തി​​​ക്കു ചി​​​കി​​​ത്സാ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കു​​​ന്ന പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്. പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളും മെ​​​ഡി​​​സെ​​​പ് പ​​​ദ്ധ​​​തി​​​യോ​​​ടു മു​​​ഖം​​​തി​​​രി​​​ക്കു​​മ്പോ​​​ൾ തു​​​ട​​​ക്കം​​​മു​​​ത​​​ൽ അ​​​മ​​​ല​​​യി​​​ൽ ചി​​​കി​​​ത്സ​​​യു​​​ണ്ട്.

തു​​​ക​​​യ്ക്കാ​​​യി അ​​​ധി​​​കൃ​​​ത​​​രെ വി​​​ളി​​​ച്ചാ​​​ലും പ്ര​​​തി​​​ക​​​ര​​​ണ​​​മി​​​ല്ല​​​ത്രേ. ഡ​​​യാ​​​ലി​​​സി​​​സ് രോ​​​ഗി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പോ​​​ർ​​​ട്ട​​​ലി​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു വ്യ​​​വ​​​സ്ഥ. പ​​​ക്ഷേ ഒ​​​രു സ​​​മ​​​യ​​​ത്തു മാ​​​ത്ര​​​മേ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. പി​​​ന്നീ​​​ട് ക്ലെ​​​യിം ന​​​ൽ​​​കാ​​​ൻ വൈ​​​കി​​​യെ​​​ന്നു പ​​​റ​​​ഞ്ഞു ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വു നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണ് ഏ​​​ജ​​​ൻ​​​സി ചെ​​​യ്യു​​​ന്ന​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Related posts

തലശ്ശേരി കടൽപ്പാലം: മദ്രാസ്‌ ഐ. ഐ. ടി. പഠനം നടത്തും

Aswathi Kottiyoor

ചോരയിൽ മുക്കി ചുമരിൽ പതിച്ച കൈപ്പത്തി, താടിരോമം പിഴുത പീഡനം; ഓർമകളിൽ 1968.

Aswathi Kottiyoor

ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും: ചീ​ഫ് സെ​ക്ര​ട്ട​റി

Aswathi Kottiyoor
WordPress Image Lightbox