23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • *2013 ജനുവരി 8 മുതൽ 13 വരെ*
Kerala Uncategorized

*2013 ജനുവരി 8 മുതൽ 13 വരെ*

*_പങ്കാളിത്ത പെൻഷനെതിരെയുളള സമരം_*

2012 ആഗസ്റ്റ് 8 ലെ ജി.ഒ (പി) 441/2012 ഉത്തരവിലൂടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി, എഫ്.ഇ.ടി.ഒ എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 10 ന് സ്ഥാപനങ്ങള്‍ വിട്ടിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. ഉത്തരവിന്റെ കോപ്പി കത്തിച്ചു. ഈ മൂന്ന് സമര മുന്നണികളും ആഗസ്റ്റ് 10ന് യോഗം ചേര്‍ന്ന് ആഗസ്റ്റ് 17 ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഐക്യ വേദിയും ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു.

സെറ്റൊ ആഗസ്റ്റ് 21 ന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐക്യത്തിനായി പണിമുടക്ക് ഈ തീയ്യതിയിലേക്ക് മാറ്റാന്‍ സമരമുന്നണികള്‍ തീരുമാനിച്ചു.

ആഗസ്റ്റ് 16ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന ധിക്കാരപരമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുകയെന്ന മുന്‍ ആവശ്യത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് സെറ്റൊ നടത്തിയത്.

ഈ സാഹചര്യത്തില്‍ അഗസ്റ്റ് 21 ന്റെ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സമരസമിതികള്‍ തീരുമാനിച്ചു.

പണിമുടക്കിനെ നേരിടാന്‍ എല്ലാ ജനാധിപത്യ വിരുദ്ധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ഡയിസ്‌നോണ്‍ പ്രഖ്യാപിച്ചു. ഓഫീസ് സമയങ്ങളിലെ സമര പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പത്ര ദൃശ്യ മാധ്യമങ്ങളില്‍ പണിമുടക്കിനെതിരായി വ്യാപകമായ പ്രചാരണം നടത്തി.

പണിമുടക്ക് വിജയിപ്പിക്കാന്‍ ശക്തമായ തയ്യാറെടുപ്പുകള്‍ സമരസംഘടനകൾ നടത്തി. സര്‍ക്കാറിന്റെ എല്ലാ ഭീഷണികളെയും തള്ളി ശക്തമായ പണിമുടക്കാണ് ആഗസ്റ്റ് 21 ന് നടന്നത്.

സംഘടനാ ഭേദമന്യെ  ജീവനക്കാര്‍ പങ്കെടുത്ത പണിമുടക്ക് പെന്‍ഷന്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായ ഉജ്ജ്വല താക്കീതായി.

ആഗസ്റ്റ് 21 ന്റെ സൂചനാ പണിമുടക്കിന്റെ വിവരം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

2012 സെപ്തംബര്‍ 19ന് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍, സമര സമിതി, ഫെറ്റൊ മുന്നണികളുടെ യോഗം തുടര്‍ പ്രക്ഷോഭ ങ്ങള്‍ക്ക് രൂപം നല്‍കി സെപ്തംബര്‍ എട്ടാം തീയ്യതി ചേര്‍ന്ന യോഗം *2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കാന്‍ തീരുമാനിച്ചു* .

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കുക,നിയമന നിരോധനവും തസ്തിക വെട്ടിക്കുറക്കലും പിന്‍‌വലിക്കുക, ഒമ്പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, അപാകതകള്‍ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2012 ഒക്ടോബര്‍ 16,17,18 തീയ്യതികളില്‍ ജില്ലകളില്‍ വാഹന പ്രചരണ ജാഥകള്‍ നടത്തി.

തുടര്‍ന്ന് നവംബര്‍ 14 വരെ ഒപ്പു ശേഖരണം നടത്തി. 5000 വനിതകളടക്കം 27000 പേര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാര്‍ച്ചിനുശേഷം ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി.

ഡിസംബര്‍ 11 ന് പണിമുടക്ക് നോട്ടീസ് നല്‍കി. ഡിസംബര്‍ 18 മുതല്‍ 20 വരെ സ്ഥാപനാടിസ്ഥാനത്തില്‍ കാല്‍നടജാഥകള്‍ നടത്തി.

സംസ്ഥാനത്താകെ പെന്‍ഷന്‍ സംരക്ഷണ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.

പണിമുടക്കിനെതിരെ സെറ്റോ സംഘടനകള്‍ രംഗത്തുവന്നു. പങ്കാളിത്ത പെന്‍ഷന്റെ അനിവാര്യതയും സാമ്പത്തിക നേട്ടവും ഉയർത്തിക്കാണിച്ച് സര്‍ക്കാരിനെ ന്യായീകരിച്ച് സെറ്റോ പ്രചരണം നടത്തി.

2013 ജനുവരി 1 ന് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. 2012 ആഗസ്റ്റ് 16 ന്റെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.

10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം മതിയെന്നുള്ള എക്‌സ്‌പെന്റിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ചൂണ്ടിക്കാണിച്ചപ്പോള്‍ 5 വര്‍ഷ ശമ്പളപരിഷ്‌കരണം സംരക്ഷിക്കുമെന്നും എല്‍.ടി.സി അനുവദിക്കുമെന്നും പറയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതുടര്‍ന്ന് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ സമരസമിതികള്‍ തീരുമാനിച്ചു.

*2013 ജനുവരി 8 ന് പണിമുടക്ക് ആരംഭിച്ചു* .അതിശക്തമായ പണിമുടക്കാണ് 8 മുതല്‍ നടന്നത്. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, ഖാദിബോര്‍ഡ് എന്നീ മേഖലകളില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ജനുവരി 8 ന് പണിമുടക്കി.

പണിമുടക്ക് ശക്തമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാത്രിയില്‍ വീട് വളഞ്ഞ് ജീവനക്കാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

ഒട്ടേറെ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സംസ്ഥാനത്താകെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ജീവനക്കാരെ ആക്രമിച്ചു.

സംസ്ഥാനത്ത് 372 ജീവനക്കാരെയും 122 സമരസഹായസമിതി പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി.

ഇതിനിടക്ക് ഫെറ്റോ സംഘടന സമരത്തിൽ നിന്ന് പിൻവാങ്ങി എന്നതും ചരിത്രം .

പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

പണിമുടക്ക് ശക്തമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ ജനുവരി 13 ന് സര്‍ക്കാര്‍ സംഘടകളുമായി ചര്‍ച്ച നടത്തി.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകാന്‍ തയ്യാറായില്ലെങ്കിലും സംഘടനകള്‍ ഉയര്‍ത്തിയ മിനിമം പെന്‍ഷന്‍, പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കല്‍, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം, 2013 മാര്‍ച്ച് 31 വരെയുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കല്‍, സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള ശിക്ഷാനടപടികള്‍ പിന്‍ലിക്കല്‍, തസ്തിക വെട്ടിക്കുറക്കാന്‍ നിയമിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സംഘടനകളുമായി ചര്‍ച്ചചെയ്യല്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരാനും പണിമുടക്ക് നിര്‍ത്തിവെക്കാനും സമരസമിതികള്‍ തീരുമാനിച്ചു.

2002 ല്‍ ഐക്യത്തോടെ പ്രക്ഷോഭം നടത്തിയത് കൊണ്ടാണ് സര്‍ക്കാരിന്റെ പ്രതിലോമ നടപടികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്.

*എന്നാല്‍ പെന്‍ഷന്‍ കവര്‍ന്നെടുക്കാനുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിന് കൂട്ട് നിന്ന എന്‍.ജി.ഒ അസോസിയേഷനും സെറ്റൊ സംഘടനകളും കൂട്ടത്തിൽ ഫെറ്റോയും ചേർന്ന് * *ജീവനക്കാരുടെ ഐക്യത്തെ ദുര്‍ബ്ബല പ്പെടുത്തുന്ന വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്.* *ഇതാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള സാഹചര്യം സൃഷടിച്ചത്* .

പണിമുടക്കിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. സസ്‌പെന്‍ഷനും സ്ഥലം മാറ്റവും തുടര്‍ന്നു. ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമെതിരെ കള്ളക്കേസുകല്‍ ചാര്‍ജ്ജ് ചെയ്തു. വനിതകള്‍ അടക്കമുള്ള സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. കരകുളത്ത് ജയിലടക്കപ്പെട്ടവര്‍ ഇരുപത്തിഒന്ന് ദിവസത്തിനു ശേഷവും നെയ്യാറ്റിന്‍കരയില്‍ നിന്നുള്ളവര്‍ 29 ദിവസത്തിനു ശേഷവും പീരുമേടില്‍ നിന്നുള്ളവര്‍ 26 ദിവസങ്ങള്‍ക്ക് ശേഷവുമാണ് ജാമ്യം നേടിയത് .

Related posts

KSEBയിൽ ശമ്പളം മുടങ്ങില്ല; വൈദ്യുതി നിയന്ത്രണവും ഒഴിവായി, 767.71 കോടി അനുവദിച്ചു

Aswathi Kottiyoor

സഞ്ചാരികളെ ആകർഷിക്കാൻ ഫാം ടൂറിസവും

Aswathi Kottiyoor

ഫാത്തിമ നസ്രിനെ ഫായിസ് മ‍ര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഭാര്യയോടുള്ള വിരോധം മൂലം; ബന്ധുക്കളുടെ പങ്കിലും അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox