23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ക​ട​മെ​ടു​പ്പു പ​രി​ധി: 2017നു ​മു​ൻ​പു​ള്ള സ്ഥി​തി​ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ടു കേ​ര​ളം
Kerala

ക​ട​മെ​ടു​പ്പു പ​രി​ധി: 2017നു ​മു​ൻ​പു​ള്ള സ്ഥി​തി​ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ടു കേ​ര​ളം

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി 2017നു ​​​മു​​​ന്പു​​​ള്ള സ്ഥി​​​തി​​​യി​​​ൽ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി വീ​​​ണ്ടും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ക​​​ട​​​മെ​​​ടു​​​പ്പു പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ഫെ​​​ഡ​​​റ​​​ൽ ത​​​ത്വ​​​ങ്ങ​​​ൾ​​​ക്ക് നി​​​ര​​​ക്കാ​​​ത്ത​​​തും സം​​​സ്ഥാ​​​നം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ നി​​​വേ​​​ദ​​​ന​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തും.​​സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​നി ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി ക​​​ണ​​​ക്കാ​​​ക്കു​​​ന്പോ​​​ൾ പൊ​​​തു ക​​​ണ​​​ക്ക് ഇ​​​ന​​​ത്തി​​​ൽ നീ​​​ക്കി​​​യി​​​രി​​​പ്പാ​​​യി വ​​​രു​​​ന്ന തു​​​ക​​​യെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​ക​​​ട​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ 2017ൽ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 293(3)നെ ​​​തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​ദം.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ന്പ​​​നി​​​ക​​​ൾ, കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ, പ്രത്യേക ഉദ്ദേശ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് വ​​​ഴി​​​യോ അ​​​വ​​​ർ​​​ക്കാ​​​യി നി​​​ശ്ച​​​യി​​​ച്ചു ന​​​ൽ​​​കി​​​യ നി​​​കു​​​തി, സെ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​സ്ഥാ​​​ന വ​​​രു​​​മാ​​​നം എ​​​ന്നി​​​വ വ​​​ഴി​​​യോ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന വാ​​​യ്പ​​​ക​​​ൾ​​​ക്കാ​​​യി ക​​​ട​​​മെ​​​ടു​​​പ്പി​​​ന് സ​​​മ്മ​​​ത​​​പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​നം എ​​​ടു​​​ത്ത ക​​​ട​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വ്യ​​​വ​​​സ്ഥ ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ഗ്യാ​​​ര​​​ന്‍റി​​​ക​​​ളു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ബാ​​​ധ്യ​​​ത​​​ക​​​ള​​​ല്ലെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​ദം.

ഇ​​​ത്ത​​​രം വാ​​​യ്പ​​​ക​​​ളെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​ക​​​സ്മി​​​ക ബാ​​​ധ്യ​​​ത​​​യാ​​​യി മാ​​​ത്ര​​​മേ ക​​​ണ​​​ക്കാക്കാ​​​വൂ. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക ഉ​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ കി​​​ഫ്ബി, കെ​​​എ​​​സ്എ​​​സ്പി​​​എ​​​ൽ മു​​​ത​​​ലാ​​​യ​​​വ എ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ ക​​​ട​​​മെ​​​ടു​​​പ്പു​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​തു​​​ക​​​ട​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​മാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ൾ​​​ക്ക് ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​ട്ടു​​​മി​​​ല്ല. ഫെ​​​ഡ​​​റ​​​ൽ ത​​​ത്വ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​യ ഈ ​​​ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ത​​​ട​​​സ​​​മാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ക​​​രു​​​തു​​​ന്നു.

പൊ​​​തു​​​ക​​​ണ​​​ക്ക് ഇ​​​ന​​​ത്തി​​​ലെ എ​​​ല്ലാ നീ​​​ക്കി​​​യി​​​രി​​​പ്പു​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​നി ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച് 2017ന് ​​​മു​​​ന്പ് നി​​​ല നി​​​ന്നി​​​രു​​​ന്ന സ്ഥി​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​ത്തോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​നാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Related posts

കോവിഡ്; ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

വയനാട്ടില്‍ 68കാരനെ കൊലചെയ്ത 16 കാരികളായ പെണ്‍കുട്ടികളും അമ്മയും അറസ്റ്റില്‍

Aswathi Kottiyoor

ജനന– മരണ വിവരം കൈമാറൽ: തീരുമാനിക്കാതെ കേരളം.

Aswathi Kottiyoor
WordPress Image Lightbox