27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • അവധിക്കാലത്ത് വേറിട്ട പ്രവർത്തനമായി അക്ഷരമുറ്റം
kannur

അവധിക്കാലത്ത് വേറിട്ട പ്രവർത്തനമായി അക്ഷരമുറ്റം

മട്ടന്നൂർ : വീടുകൾ കേന്ദ്രീകരിച്ച് വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ ആവിശ്കരിച്ച അക്ഷരമുറ്റം പദ്ധതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് പഠന പ്രവർത്തനങ്ങൾ നൽകുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചത്. അവധി ദിവസങ്ങളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എത്തുന്ന പെരിയത്തിൽ, ഏളന്നൂർ, കൊട്ടാരം, പറയനാട്, പെരുവാട് , ചാവശ്ശേരി പറമ്പ് എന്നീ സ്ഥലങ്ങളിലാണ് അക്ഷരമുറ്റം പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഘട്ടം പൂർത്തികരിച്ച് മൂന്നാം ഘട്ടത്തിലേക്ക് നടന്ന പരിപാടിയുടെ ഉദ്ഘാടനം ചാവശ്ശേരി പറമ്പ് ടൗൺ ഷിപ്പ് കോളനിയിൽ വാർഡ് കൗൺസിലർ വി അനിത ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി സി രമാദേവി
അധ്യക്ഷയായി, സി എം രതീഷ് , കെ കെ ഉസ്മാൻ , കെ അർഷ, അതുല്യ,കെ റസിയ, സജില എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Related posts

ഹരിദാസ് വധം: കൃത്യം ന​ട​ത്തി​യ​ത് പ്രൊ​ഫ​ഷ​ണ​ൽ സം​ഘം

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: ജി​ല്ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox