24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • നേപ്പാളില്‍ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി
Kerala

നേപ്പാളില്‍ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി

ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാള്‍. യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയടക്കമുള്ള കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയാണ് നിരോധിച്ചത്. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പട്ടിക പുറത്തുവിട്ടത്. അലോപ്പതി- ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രാജ്യത്തേക്ക് ഔഷധ ഇറക്കുമതിക്ക് അനുമതി തേടിയ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവര്‍ നിര്‍മ്മാണം നടത്തുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. നിരോധനം ഏര്‍പ്പെടുത്തിയ കമ്പനികളില്‍ ചിലത് നിലവില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും മറ്റുള്ളവ പുതിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Related posts

ആ ചിരി ഇനി കണ്ണീരോര്‍മ, സുബി സുരേഷിന് വിട; സംസ്കാരം നടത്തി.*

Aswathi Kottiyoor

ഓട്ടോ പാർക്കിങ് നമ്പർ: പരിശോധന ഇന്ന്

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അധികാരമുണ്ട് : ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox