24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഭക്ഷ്യ-പൊതുവിതരണ സംവിധാനം സുതാര്യമാക്കും: മന്ത്രി ജി ആര്‍ അനില്‍
Kerala

ഭക്ഷ്യ-പൊതുവിതരണ സംവിധാനം സുതാര്യമാക്കും: മന്ത്രി ജി ആര്‍ അനില്‍

ഭക്ഷ്യ––പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ––പൊതുവിതരണ സംവിധാനത്തിലെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതൽ അറിയിക്കുകയും ന്യൂനതകൾ പരിഹരിക്കാനുമാണ്‌ സർക്കാർശ്രമം. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച്‌ അറിവുണ്ടാകുക പ്രധാനമാണ്‌. എല്ലാവരിലേക്കും ബോധവൽക്കരണപരിപാടി വ്യാപിപ്പിക്കും. സംസ്ഥാനത്തെ സ്‌കൂളുകളിൽ 148 കൺസ്യൂമർ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌.

ഹോട്ടൽഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ഗ്രേഡിങ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ സർക്കാർപരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. പ്രൊഫ. എം കെ സാനു മുഖ്യാതിഥിയായി. സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ, ഉപഭോക്തൃവകുപ്പ് സെക്രട്ടറി പി എം അലി അസ്ഗർ പാഷ, സപ്ലൈകോ എംഡി ഡോ. സഞ്ജീവ് പട്ജോഷി, പൊതുവിതരണ ഉപഭോക്തൃ കമീഷണർ ഡോ. ഡി സജിത് ബാബു, കോർപറേഷൻ കൗൺസിലർ സുധ ദിലീപ്‌കുമാർ, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡന്റ് ഡി ബി ബിനു, അഡ്വ. ഹരീഷ് വാസുദേവൻ, ലീഗൽ മെട്രോളജി ജോയിന്റ്‌ കൺട്രോളർ ജെ സി ജീസൺ എന്നിവർ സംസാരിച്ചു.

ദേശീയ മെഗാ ലോക്അദാലത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ, പ്രദർശനം, ബുക്‌ലെറ്റ്‌ പ്രകാശിപ്പിക്കൽ, സെമിനാർ, സെൽഫി കോൺടസ്റ്റ്‌ എന്നിവ വാരാചരണത്തിന്റെ ഭാഗമായി നടക്കും.

Related posts

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

Aswathi Kottiyoor

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കില്ല; പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി

Aswathi Kottiyoor

ഇന്ന് ലോക അര്‍ബുദ ദിനം…….

Aswathi Kottiyoor
WordPress Image Lightbox