23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ഇന്ന് ലോക അര്‍ബുദ ദിനം…….
Kerala

ഇന്ന് ലോക അര്‍ബുദ ദിനം…….

ഇന്ന് ലോക അര്‍ബുദ ദിനം. ‘I am and I will’ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. അര്‍ബുദ രോഗത്തെകുറിച്ചുള്ള അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലോക അര്‍ബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്. ക്യാന്‍സര്‍ പ്രതിരോധത്തില്‍ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും തടയാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് പരിശോധനകള്പതിവാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ക്യാന്‍സറുണ്ടാക്കുന്ന അവസ്ഥ മാത്രമല്ല, ക്യാന്‍സറിനു മുമ്പുള്ള അവസ്ഥകളും കണ്ടെത്തി ചികിത്സിച്ച് ക്യാന്‍സര്‍ തടയാനാകും. അത് കൊണ്ട് തന്നെ കാന്‍സര്‍ ഇന്ന് മരണത്തിന്റെ പര്യായമല്ല. പതിവ് പരിശോധനകള്‍ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അര്‍ബുദത്തെ നമുക്ക് കീഴ്‌പ്പെടുത്താം.

Related posts

കൊവിഡ് വാക്സീൻ മുൻഗണനാ പട്ടികയിൽ 11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി

𝓐𝓷𝓾 𝓴 𝓳

പ്ലസ്‌ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .

𝓐𝓷𝓾 𝓴 𝓳

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox