24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാർലമെന്‍റിൽ പാസാക്കാതെ റബർ ആക്ട് എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമമാക്കുന്നു
Kerala

പാർലമെന്‍റിൽ പാസാക്കാതെ റബർ ആക്ട് എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമമാക്കുന്നു

പു​തി​യ റ​ബ​ർ ആ​ക്ട് പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​റി​ലൂ​ടെ നി​യ​മ​മാ​ക്കാ​നു​ള്ള നീ​ക്കം സ​ജീ​വം. നീ​തി ആ​യോ​ഗി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് റ​ബ​ർ ആ​ക്ടി​നു പ​ക​രം പു​തി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥഭ​ര​ണ​ത്തി​ലേ​ക്കു ബോ​ർ​ഡി​നെ എ​ത്തി​ക്കു​ന്ന​തി​നാ​ണ് റ​ബ​ർ ആ​ക്ടി​നു പ​ക​രം എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി റ​ബ​ർ ബോ​ർ​ഡി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​വും സ​ജീ​വ​മാ​ണ്.

നി​ല​വി​ൽ 1947ൽ ​രൂ​പംകൊ​ണ്ട റ​ബ​ർ ആ​ക്ടി​നു കീ​ഴി​ലാ​ണു റ​ബ​ർ ബോ​ർ​ഡും അ​നു​ബ​ന്ധ​സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ത​ല​ത്തി​ലേ​ക്കു ഭ​ര​ണ​മാ​റ്റം ന​ട​ത്തു​ന്ന​തി​നാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം. ഇ​തി​നാ​യി റ​ബ​റു​മാ​യി ഭാ​രവാ​ഹി​ത്വം വ​ഹി​ക്കു​ന്ന​വ​രു​ടെ അ​ഭി​പ്രാ​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ തേ​ടി. ഇ​ന്ന​ലെ റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു പു​തി​യ നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്.

പ​ങ്കെ​ടു​ത്ത വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പു​തി​യ നി​ർ​ദേ​ശ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്തു. എ​ക്സി​ക്യൂ​ട്ടീവ് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക വ​ഴി റി​സ​ർ​ച്ച്, സ്റ്റാ​റ്റി​സ്റ്റിക്സ്, കൃ​ഷി വ്യാ​പ​നം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ സ്വ​കാ​ര്യ വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ഉ​യ​ർ​ന്നു. വി​വി​ധ റ​ബ​ർ സം​ഘ​ട​ന​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ (ഹാ​രി​സ​ണ്‍സ് മ​ല​യാ​ളം), സു​ജി​ത് നാ​യ​ർ, സ​ജീ​വ് നാ​യ​ർ (ഉ​പാ​സി), രാ​ജീ​വ് ബു​ദ്ധി​രാ​ജ (ആ​ത്മ), സ​തീ​ഷ് ഏ​ബ്ര​ഹാം (ലാ​ട്ടെക്സ് അ​സോ​സി​യേ​ഷ​ൻ), ബാ​ബു ജോ​സ​ഫ്, കെ.​എ​സ്. മാ​ത്യു, ഗോ​പാ​ല​കൃ​ഷ്ണ​ൻ (റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം), ജോ​ർ​ജ് വാ​ലി, രാ​ജ​ൻ (ട്രേ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), ഹ​രി നാ​യ​ർ (സി​യ​റ്റ്), ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ് (പി​സി​കെ) തു​ട​ങ്ങി​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​ണു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​നു ക്ഷ​ണി​ച്ച​ത്.

റ​ബ​ർ ആ​ക്ട്

1947 ഏ​പ്രി​ൽ 18നാ​ണ് റ​ബ​ർ ആ​ക്ട് നി​ല​വി​ൽ വ​ന്ന​ത്. 1954, 1960, 1982, 1994 വ​ർ​ഷ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി. റ​ബ​ർ ആ​ക്ട് റ​ദ്ദാ​ക്കു​ക​യും റ​ബ​ർ (പ്ര​മോ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്) ബി​ൽ എ​ന്ന പേ​രി​ൽ പു​തി​യ​ത് രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ക​ര​ട് ഇ​റ​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്‌

Aswathi Kottiyoor

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം : ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 90 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​വര്‍ പൂ​ജ്യം

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox