27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർ സോൺ മാപ്പ്: ആശയക്കുഴപ്പവും ആശങ്കയും
Kerala

ബഫർ സോൺ മാപ്പ്: ആശയക്കുഴപ്പവും ആശങ്കയും

സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത വ​​​​​​​​ന​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഭൂ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ വ​​​​​​​​നം​​​​​​​​വ​​​​​​​​കു​​​​​​​​പ്പ് ഉ​​പ​​ഗ്ര​​ഹ ചി​​ത്ര​​ങ്ങ​​ൾ മു​​ഖേ​​ന ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വി​​​​​​​​ട്ട മാ​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ടി​​​​​​​​മു​​​​​​​​ടി ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പ​​വും ആ​​ശ​​ങ്ക​​യും. ബ​​​​​​​​ഫ​​​​​​​​ർ സോ​​​​​​​​ൺ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളോ സ്വ​​​​​​​​ത്തു​​​​​​​​ക്ക​​​​​​​​ളോ നി​​​​​​​​ശ്ചി​​​​​​​​ത ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ടോ എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യാ​​​​​​​​ൻ‌ മാ​​​​​​​​പ്പി​​​​​​​​നു പു​​​​​​​​റ​​​​​​​​ത്തു മ​​​​​​​​റ്റു​​​​​​ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ തേ​​​​​​​​ടേ​​​​​​​​ണ്ട സ്ഥി​​​​​​​​തി​​​​​​​​യാ​​​​​​​​യി.

സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത വ​​​​​​​​ന​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള വീ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ, കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ, മ​​​​​​​​റ്റു നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ, വി​​​​​​​​വി​​​​​​​​ധ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ഉ​​​​​​​​പ​​​​​​​​ഗ്ര​​​​​​​​ഹ​​​​​​ചി​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു മാ​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണു വ​​​​​​​​നം​​​​​​വ​​​​​​​​കു​​​​​​​​പ്പ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. ബ​​​​​​​​ഫ​​​​​​​​ർ സോ​​​​​​​​ണി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ന്ന മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ൾ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യാ​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന ലാ​​​​​​​​ൻ​​​​​​​​ഡ് മാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളൊ​​​​​​​​ന്നും മാ​​​​​​​​പ്പി​​​​​​​​ലി​​​​​​​​ല്ല.

റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ൾ, പു​​​​​​​​ഴ​​​​​​​​ക​​​​​​​​ൾ, പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക സ്ഥ​​​​​​​​ല​​​​​​​​പ്പേ​​​​​​​​രു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ മാ​​​​​​​​പ്പി​​​​​​​​ൽ രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ത്ത​​​​​​​​തി​​​​​​​​നാ​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ദി​​​​​​​​ഷ്ട പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ താ​​​​​​​​മ​​​​​​​​സ​​​​​​​​ക്കാ​​​​​​​​രും ഭൂ​​​​​​​​വു​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ളും ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്. വീ​​ടു​​ക​​ളും വാ​​ണി​​ജ‍്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളും ഒ​​രേ രീ​​തി​​യി​​ലാ​​ണ് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തെ​​ല്ലാം പ​​ഠി​​ച്ച് എ​​ട്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ പ​​രാ​​തി​​ക​​ൾ അ​​റി​​യി​​ക്കു​​ക വി​​ദ​​ഗ്ധ​​ർ​​ക്കു​​പോ​​ലും അ​​സാ​​ധ‍്യ​​മാ​​കും.

ചെ​​​​​​​​റു​​​​​​​​തെ​​​​​​​​ല്ലാം ഔ​​​​​​​​ട്ട് !

ഉ​​​​​​​​പ​​​​​​​​ഗ്ര​​​​​​​​ഹ സ​​​​​​​​ർ​​​​​​​​വേ ​​​​​​​​പ്ര​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള മാ​​​​​​​​പ്പി​​​​​​​​ൽ ചെ​​​​​​​​റി​​​​​​​​യ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളൊ​​​​​​​​ന്നും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​ട്ടി​​​​​​​​ല്ല. ആ​​​​​​​​കാ​​​​​​​​ശ​​​​​​​​ക്കാ​​​​​​​​ഴ്ച​​​​​​​​യി​​​​​​​​ൽ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യാ​​​​​​​​നാ​​​​​​​​കാ​​​​​​​​ത്ത കു​​​​​​​​ടി​​​​​​​​ലു​​​​​​​​ക​​​​​​​​ളും മ​​​​​​​​റ്റു കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളും മാ​​​​​​​​പ്പി​​​​​​​​ലി​​​​​​​​ല്ല. ത​​​​​​​​ങ്ങ​​​​​​​​ൾ ബ​​​​​​​​ഫ​​​​​​​​ർ സോ​​​​​​​​ണി​​​​​​​​ന് അ​​​​​​​​ക​​​​​​​​ത്തോ പു​​​​​​​​റ​​​​​​​​ത്തോ എ​​​​​​​​ന്ന അ​​​​​​​​വി​​​​​​​​ടത്തെ താ​​​​​​​​മ​​​​​​​​സ​​​​​​​​ക്കാ​​​​​​​​രെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​​​​ള്ള ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം ഇ​​​​​​​​തോ​​​​​​​​ടെ ഇ​​​​​​​​ര​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത്, വി​​​​​​​​ല്ലേ​​​​​​​​ജ്ത​​​​​​​​ല സ​​​​​​​​ർ​​​​​​​​വേ ന​​​​​​​​മ്പ​​​​​​​​റു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള നി​​​​​​​​ർ​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ മാ​​​​​​​​പ്പി​​​​​​​​ലു​​​​​​​​ണ്ടെ​​​​​​​​ന്നാ​​​​​​​​ണ് വ​​​​​​​​നം​​​​​​വ​​​​​​​​കു​​​​​​​​പ്പ് വി​​​​​​​​ശ​​​​​​​​ദീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഗ്രൗ​​​​​​​​ണ്ടി​​​​​​​​ൽ മാ​​​​​​​​ർ​​​​​​​​ക്ക് വേ​​​​​​​​ണം

ഫി​​​​​​​​സി​​​​​​​​ക്ക​​​​​​​​ൽ മാ​​​​​​​​ർ​​​​​​​​ക്കിം​​​​​​​​ഗ് ന​​​​​​​​ട​​​​​​​​ത്തി അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​ങ്ങ​​​​​​​​ൾ സ്ഥാ​​​​​​​​പി​​​​​​​​ച്ചാ​​​​​​​​ലേ ബ​​​​​​​​ഫ​​​​​​​​ർ സോ​​​​​​​​ൺ അ​​​​​​​​തി​​​​​​​​രു​​​​​​​​ക​​​​​​​​ൾ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു വ്യ​​​​​​​​ക്ത​​​​​​​​ത ല​​​​​​​​ഭി​​​​​​​​ക്കൂ. നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ മാ​​​​​​​​പ്പി​​​​​​​​ൽ അ​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള സ്ഥ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളേ​​​​​​​​ക്കാ​​​​​​​​ൾ അ​​​​​​​​ധി​​​​​​​​ക​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ ബ​​​​​​​​ഫ​​​​​​​​ർ സോ​​​​​​​​ൺ എ​​​​​​​​ന്നാ​​​​​​​​ണു വി​​​​​​​​ദ​​​​​​​​ഗ്ധ​​​​​​​​ർ ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത്. മാ​​​​​​​​പ്പി​​​​​​​​ലെ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും പ​​​​​​​​രാ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള സ​​​​​​​​മ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി നീ​​ട്ട​​ണ​​മെ​​ന്ന ആ​​വ​​ശ‍്യ​​വും ഉ​​യ​​ർ​​ന്നി​​ട്ടു‌​​ണ്ട്.

മൂ​​​​​ന്നാ​​​​​റി​​​​​ന്‍റെ അ​​​​​തി​​​​​ർ​​​​​ത്തി കു​​​​​ട്ട​​​​​ന്പു​​​​​ഴ‍?

ചി​​​​​ല ദേ​​​​​ശീ​​​​​യോ​​​​​ദ്യാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രു​​​​​ക​​​​​ൾ തെ​​​​​റ്റാ​​​​​യാ​​​​​ണു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. മൂ​​​​​ന്നാ​​​​​ർ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഇ​​​​​ര​​​​​വി​​​​​കു​​​​​ളം ദേ​​​​​ശീ​​​​​യോ​​​​​ദ്യാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു അ​​​​​തി​​​​​രി​​​​​ൽ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​യി​​​​​ലെ കു​​​​​ട്ട​​​​​ന്പു​​​​​ഴ പ​​​​​ഞ്ചാ​​​​​യ​​​​​ത്താ​​​​​ണെ​​​​​ന്നാ​​​​​ണു വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ പു​​​​​തി​​​​​യ മാ​​​​​പ്പി​​​​​ലെ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. മ​​​​​റ​​​​​യൂ​​​​​ർ, കാ​​​​​ന്ത​​​​​ല്ലൂ​​​​​ർ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ മ​​​​​റ്റ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ളി​​​​​ലു​​​​​ണ്ടെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന മാ​​​​​പ്പി​​​​​ൽ, മൂ​​​​​ന്നാ​​​​​റി​​​​​നോ​​​​​ടു ചേ​​​​​ർ​​​​​ന്നു കി​​​​​ട​​​​​ക്കു​​​​​ന്ന മാ​​​​​ങ്കു​​​​​ളം, അ​​​​ടി​​​​മാ​​​​ലി പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽനി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​മു​​​​​ണ്ട്.

വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ന്പ് ഇ​​​​​ട​​​​​മ​​​​​ല​​​​​ക്കു​​​​​ടി, മാ​​​​​ങ്കു​​​​​ളം പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ കു​​​​​ട്ട​​​​​ന്പു​​​​​ഴ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴ​​​​​ത്തെ മാ​​​​​പ്പാ​​​​​ണ് പു​​​​​തി​​​​​യ ബ​​​​​ഫ​​​​​ർ സോ​​​​​ൺ നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം.

Related posts

ധനമാനേജ്‌മെന്റിൽ കേരളം 
മികച്ച നിലയിൽ ; ഗിഫ്റ്റ് റിപ്പോര്‍ട്ട്

Aswathi Kottiyoor

പൊലീസ്‌ സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തണം: മുഖ്യമന്ത്രി

Aswathi Kottiyoor

മാനന്തവാടിയിൽ പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം –

Aswathi Kottiyoor
WordPress Image Lightbox