23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി​യി​ലെ സിം​ഗി​ൾ ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം പ​രാ​ജ​യം; കി​ലോ​മീ​റ്റ​ർ വ​രു​മാ​നവും കു​റ​ഞ്ഞു
Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സിം​ഗി​ൾ ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം പ​രാ​ജ​യം; കി​ലോ​മീ​റ്റ​ർ വ​രു​മാ​നവും കു​റ​ഞ്ഞു

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​പ്പാ​​​ക്കി​​​യ അ​​​ധി​​​ക സ​​​മ​​​യ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം പ​​​രാ​​​ജ​​​യ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​റ​​​ശാ​​​ല ഡി​​​പ്പോ​​​യി​​​ലാ​​ണു സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​നു മു​​​മ്പ് ഈ ​​​ഡി​​​പ്പോ​​​യി​​​ലെ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 55 രൂ​​​പ വീ​​​തം വ​​​രു​​​മാ​​​നം നേ​​​ടി​​​യി​​​രു​​​ന്നു. പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ ഇ​​​ത് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 51 രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു.

കൂ​​​ടു​​​ത​​​ൽ കി​​​ലോ​​​മീ​​​റ്റ​​​ർ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടും പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ​​​ത്ത് ഡി​​​പ്പോ​​​ക​​​ളി​​​ൽ​​ക്കൂ​​​ടി തു​​​ട​​​ങ്ങാ​​​നി​​​രു​​​ന്ന അ​​​ധി​​​ക സ​​​മ​​​യ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് വൈ​​​കു​​​ക​​​യാ​​​ണ്.

ഒ​​​ക്ടോ​​​ബ​​​റി​​​ൽ അ​​​ധി​​​ക സ​​​മ​​​യ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്കി​​​യ പാ​​​റ​​​ശാ​​​ല​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 19 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ പ്ര​​​കാ​​​രം ന​​​ല്കി​​​യ​​​പ്പോ​​​ഴാ​​ണു കി​​​ലോ​​​മീ​​​റ്റ​​​റി​​​ന്‍റെ ന​​​ഷ്ട ക​​​ണ​​​ക്ക് വ്യ​​​ക്ത​​​മാ​​​യ​​​ത്. മാ​​​സ​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ 19 ദി​​​വ​​​സം ആ​​​കെ 902 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. 14,74,906 കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​യി 5785 ട്രി​​​പ്പു​​​ക​​​ളാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. 76,33,104 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വ​​​രു​​​മാ​​​നം. 32,76,660 രൂ​​​പ​​​യ്ക്ക് 33,948 ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ വാ​​​ങ്ങി. ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് വ​​​രു​​​മാ​​​നം 51 രൂ​​​പ വീ​​​തം.

സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​നു മു​​​മ്പ് സെ​​​പ്റ്റം​​​ബ​​​റി​​​ൽ കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 55 രൂ​​​പ​​​യി​​​ല​​​ധി​​​ക​​​മാ​​​യി​​​രു​​​ന്നു വ​​​രു​​​മാ​​​നം.

പാ​​​റ​​​ശാ​​​ല ഡി​​​പ്പോ​​​യി​​​ൽ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ ഓ​​​രോ സ​​​ർ​​​വീ​​​സി​​​ന്‍റേ​​​യും ദൂ​​​ര​​​വും കി​​​ലോ​​​മീ​​​റ്റ​​​റും വ​​​ർ​​​ധി​​​പ്പി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​മി​​​ത​​​ജോ​​​ലി​​​ഭാ​​​രം ന​​​ല്കി​​​യി​​​രു​​​ന്നു.​​​ മാ​​​ത്ര​​​വു​​​മ​​​ല്ല പാ​​​റ​​​ശാ​​​ല ഡി​​​പ്പോ​​​യി​​​ൽ വ​​​രു​​​മാ​​​ന​​​വ​​​ർ​​​ധ​​​ന നേ​​​ടാ​​​ൻ വേ​​​ണ്ടി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, വെ​​​ള്ള​​​റ​​​ട, വി​​​ഴി​​​ഞ്ഞം ഡി​​​പ്പോ​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ദേ​​​ശീ​​​യ പാ​​​ത വ​​​ഴി​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. അ​​​തു മൂ​​​ലം ആ ​​​ഡി​​​പ്പോ​​​ക​​​ളി​​​ലും വ​​​രു​​​മാ​​​ന​​​ന​​​ഷ്ടം തു​​​ട​​​രു​​​ക​​​യാ​​​ണ്.

അ​​​ധി​​​ക സ​​​മ​​​യ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി​​​യ്ക്കെ​​​തി​​​രെ ഫോ​​​റം ഫോ​​​ർ ജ​​​സ്റ്റീ​​​സ് എ​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​ഹ​​​ർ​​​ജി​​​യി​​​ൽ പാ​​​റ​​​ശാ​​​ല ഡി​​​പ്പോ​​​യി​​​ലെ വ​​​രു​​​മാ​​​ന ക​​​ണ​​​ക്ക് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കു​​​ടു​​​ത​​​ൽ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്ക​​​യാ​​​ണ്.

Related posts

കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് സർവീസ്/ കുടുംബ പെൻഷൻകാരുടെ മസ്റ്ററിങ് കാലാവധി നീട്ടി

Aswathi Kottiyoor

പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 1000 രൂപ ഓണറേറിയം വര്‍ദ്ധിപ്പിക്കും

Aswathi Kottiyoor

ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ “ജൊ​വാ​ദ് ‘ ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു

Aswathi Kottiyoor
WordPress Image Lightbox