24 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു
Peravoor

ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു

പേരാവൂർ:-തൊണ്ടിയിൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം, ജിമ്മി ജോർജിന്റെ 35 ആം ചരമവാർഷിക ദിനമായ ഇന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ.യും, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജും ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ ഡോ.റവ.ഫാ തോമസ് കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റേഡിയം വർക്കിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ ജോർജ് സ്വാഗതം പറഞ്ഞു. സ്റ്റേഡിയം കമ്മറ്റി കൺവീനർ ഒ മാത്യുസാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ജിമ്മി ജോർജിന്റെ സഹോദരങ്ങൾ സ്റ്റേഡിയം കമ്മറ്റി അംഗങ്ങൾ, സ്കൂൾ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൾ, സ്കൂളിലെ കുട്ടികൾ ടീച്ചേർസ്പങ്കെടുത്തു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഒരു മില്യൻ ഗോളടിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ അഡ്വ സണ്ണി ജോസഫ് , അഞ്ജു ബോബി ജോർജ്, ഫാ.തോമസ് കൊച്ചു കരോട്ട് എന്നിവർ ഗോളുകളടിച്ചു ഉദ്ഘാടനവും ചെയ്തു.

Related posts

*അഗതികൾക്കായി ജീവിതം സമർപ്പിച്ച തെറ്റു വഴി മരിയ ഭവൻ സ്ഥാപകൻ ചാലിൽ ജോണി വിട പറഞ്ഞു.*

Aswathi Kottiyoor

തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………

പേരാവൂരില്‍ ഉപവാസ സമരം

Aswathi Kottiyoor
WordPress Image Lightbox