27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………
Peravoor

തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………

ഇരിട്ടി: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് അനുകൂല കൊടുങ്കാറ്റിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല. യു.ഡി. എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫ് 3172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പേരാവൂരിൽ ഹാർട്രിക്ക് തികച്ചത് . എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സക്കീർ ഹുസൈനിനെയാണ് പരാജയപ്പെടുത്തിയത്. ഇക്കുറി പേരാവൂരിൽ അട്ടിമറി ഉണ്ടാകുമെന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷയാണ് അനുകൂല തരംഗത്തിലും പൊലിഞ്ഞത്. വോട്ടണ്ണലിന്റെ തുടക്കം മുതൽ ലീഡുകൾ മാറി മറിയുന്നതായിരുന്നു കാഴ്‌ച. ഇടതുപക്ഷ ത്തിന്റെ കോട്ടയായ പായത്തെ ബൂത്തുകളായിരുന്നു ആദ്യം എണ്ണിയത്. ആദ്യ റൗണ്ടിൽ 2278 വോട്ടിന്റെ ലീഡ് സക്കിൽ ഹുസൈൻ പിടിച്ചതോടെ എൽ.ഡി.എഫ് ക്യാമ്പിൽ ആവേശമായി. മൂന്നാം റൗണ്ട് എത്തിയപ്പോഴെക്കും സണ്ണി ജോസഫ് മത്സരത്തിലേക്ക് തിരിച്ചെത്തി. അയ്യൻകുന്ന് പഞ്ചായത്തിൽ യു ഡി എഫ് നേടിയ 3578 വോട്ടിന്റെ ലീഡാണ് നിർണ്ണായകമായത്. ഇരിട്ടി നഗരസഭയിൽ പ്രതീക്ഷിച്ച ലീഡ് നേടാൻ എൽ ഡി എഫിന് കഴിയാതെ വന്നു. പിന്നിടുള്ള ഓരോ റൗണ്ടിലും സണ്ണി ജോസഫ് ലിഡ് ഉയർത്തിക്കൊണ്ടിരുന്നു. മുഴക്കുന്ന് പഞ്ചായത്തിൽ എത്തിയപ്പോൾ സക്കീർ ഹുസൈൻ 926 വോട്ടിന്റെ ലീഡ് നേടിയത് യു ഡി എഫ് ക്യാമ്പിലെ ആശങ്ക യുടെ മുൾമുനയിൽ നിർത്തി. മുഴക്കുന്നിൽ നേടിയ 1771 വോട്ടിന്റെ ലീഡാണ് എൽ ഡി എഫിനെ മുന്നിലെത്തിച്ചത്. എന്നാൽ ആറളം പഞ്ചായത്ത് കൂടി എണ്ണിയതോടെ സണ്ണി ലീഡ് തിരിച്ചു പിടിച്ചു. 1849 വോട്ടിന്റെഭൂരിപക്ഷമാണ് ആറളം യു ഡി എഫിന് നൽകിയത്.
പേരാവൂർ പഞ്ചായത്ത് എണ്ണിയപ്പോൾ എൽ ഡി എഫിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും കണിച്ചാർ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ അവസാന റൗണ്ടിൽ ലിഡ് നിലനിർത്താൻ സണ്ണി ജോസഫിനായി. പോസ്റ്റൽ വോട്ടിൽ 301 വോട്ടിന്റെ ഭൂരിപക്ഷവും നേടി. അവസാന റൗണ്ടിൽ 2562 വോട്ടിന്റെ ലീഡ് നേടിയെങ്കിലും മുഴക്കുന്ന്, കേളകം , കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തു കളിലെ പത്ത് ഇലക്ട്രോണിക്സ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ട് സാങ്കേതിക പ്രശ്‌നം കാരണം എണ്ണാൻ കഴിഞ്ഞില്ല. ഇതോടെ എണ്ണേണ്ട ബൂത്തുകളെ പറ്റിയുള്ള കൂട്ടലും കിഴിക്കിലുമായി മുന്നണികൾ ആശങ്കയോടെ നിന്നു. സാങ്കേതിക പ്രശ്‌നം പരിഹരിച്ച് ആ വോട്ടുകൾ കൂടി എണ്ണിയതോടെ 3172 വോട്ടിന്റെ ആധികാരിക വിജയവുമായി പേരാവൂർ യു ഡി എഫിനൊപ്പം നിർത്താൻ സണ്ണി ജോസഫിനായി.
പത്ത് മെഷനികളിൽ ഒൻമ്പത് എണ്ണം മാത്രമാണ് എണ്ണിയത്. ഒരു മെഷീന്റെ ബട്ടൻ അമർത്താൻ കഴിയാഞ്ഞതിനാൽ എണ്ണാൻ കഴിഞ്ഞില്ല. 2016ൽ 7989വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സണ്ണിജോസഫ് വിജയിച്ചത്.
ആകെ വോട്ട് :1,77, 249
പോൾ ചെയ്തത് : 1,38, 378
സക്കീർ ഹുസൈൻ (എൽഡിഎഫ്) : 63534
അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്) : 66706
സ്മിത ജയമോഹൻ (ബിജെപി) : 9155
എ സി. ജലാലുദ്ദീൻ (എസ്ഡിപിഐ) : 1541
ജോൺ പള്ളിക്കാമാലിൽ
(സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്) : 92
പി. കെ. സജി (ന്യൂലേബർ പാർടി) : 106
നാരായണ കുമാർ (സ്വത) : 60
ഇ. കെ. സക്കീർ (സ്വത) : 116
സക്കീർ ഹുസൈൻ (സ്വത) : 243
സണ്ണി ജോസഫ് മുതുകുളത്തേൽ (സ്വത) : 60
സണ്ണി ജോസഫ് വാഴക്കാമലയിൽ (സ്വത) : 121
നോട്ട : 404
ഭൂരിപക്ഷം : 3172

Related posts

പേരാവൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ക്ഷേത്ര ശ്രീകോവിൽ ശിലയുടെ പ്രവർത്തി ആരംഭിച്ചു

Aswathi Kottiyoor

നവകേരളം കർമ്മപദ്ധതി: “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി

Aswathi Kottiyoor

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും പരസ്യ മദ്യപാനത്തിനും തുണ്ടി സ്വദേശികളായ രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox