27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിദ്യാർഥികൾ പെരുവഴിയിൽ; കെടിയുവിൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത് 4000 വിദ്യാർഥികൾ
Kerala

വിദ്യാർഥികൾ പെരുവഴിയിൽ; കെടിയുവിൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത് 4000 വിദ്യാർഥികൾ

സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​(കെടിയു)യി​​​​​​​ൽ നി​​ന്നു പ​​​​​​​ഠ​​​​​​​നം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യ നാ​​ലാ​​യി​​ര​​ത്തോ​​ളം വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ ഒ​​​​​​​രു ​മാ​​​​​​​സ​​​​​​​മാ​​​​​​​യി ഡി​​​​​​​ഗ്രി സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റി​​​​​​​നാ​​​​​​​യി കാ​​ത്തി​​രി​​പ്പി​​ൽ. വൈ​​​​​​​സ് ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​ർ ഒ​​​​​​പ്പി​​​​​​​ടാ​​​​​​​ത്ത​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​ണു ബി​​​​​​​ടെ​​​​​​​ക്, എം​​​​​​​ടെ​​​​​​​ക്, എം​​​​​​​ആ​​​​​​​ർ​​​​​​​ക്ക്, എം​​​​​​​ബി​​​​​​​എ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ വി​​​​​​​വി​​​​​​​ധ വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്കു സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് ന​​​​​​​ല്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത​​​​​​​ത്.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച​​​​​​​തി​​​​​​​ലേ​​​​​​​റെ​​​​​​​യും ബി​​​​​​​ടെ​​​​​​​ക് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​ണ്. സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ലാ വൈ​​​​​​​സ് ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​റാ​​​​​​​യി​​​​​​​രു​​​​​​​ന്ന ഡോ.​​​​​​​എം.​​​​​​​എ​​​​​​​സ്. രാ​​​​​​​ജ​​​​​​​ശ്രീ​​​​​​​യു​​​​​​​ടെ നി​​​​​​​യ​​​​​​​മ​​​​​​​നം സു​​​​​​​പ്രീം​​​​​കോ​​​​​​​ട​​​​​​​തി റ​​​​​​​ദ്ദാ​​​​​​​ക്കി​​​​​​​യ​​​​​​​പ്പോ​​ൾ ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ​​​​ കൂ​​​​​​​ടി​​​​​​​യാ​​​​​​​യ ഗ​​​​​​​വ​​​​​​​ർ​​​​​​​ണ​​​​​​​ർ ആ​​​​​​​രി​​​​​​​ഫ് മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് ഖാ​​​​​​​ൻ ഡോ. ​​​​​​​സി​​​​​​​സ തോ​​​​​​​മ​​​​​​​സി​​​​​​​നെ താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക വി​​​​​​സി​​​​​​​യാ​​​​​​​യി നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ച പേ​​രു​​ക​​ൾ അ​​വ​​ഗ​​ണി​​ച്ചാ​​യി​​രു​​ന്നു ഇ​​ത്. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​യ ഡോ.​​​​​​​ സി​​​​​​​സ​​​​​​​യ്ക്കെ​​​​​​​തി​​രേ ഇ​​​​​​​ട​​​​​​​തു​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​ടെ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യും പ്ര​​തി​​ഷേ​​ധി​​ച്ചു. സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല നി​​യ​​മ​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മ​​​​​​​ല്ല താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക വി​​​സി​​​​​​​യെ നി​​​​​​​യ​​​​​​​മി​​​​​​​ച്ച​​​​​​​തെ​​​​​​​ന്നു കാ​​​​​​​ട്ടി കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ ഹ​​​​​​​ർ​​​​​​​ജി​​​​​​​യും ന​​​​​​​ല്കി. സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ എ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു ഡോ. ​​​​​​​സി​​​​​​​സ തോ​​​​​​​മ​​​​​​​സി​​​​​​​നു വ​​​​​​​ൻ പോ​​​​​​​ലീ​​​​​​​സ് സു​​​​​​​ര​​​​​​​ക്ഷ​​​​​​യും വേ​​ണ്ടി​​വ​​ന്നു. സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ലെ​​​​​​ത​​​​​​​ന്നെ ഉ​​​​​​​ന്ന​​​​​​​ത ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക വി​​​​​​​സി​​​​​​​യോ​​​​​​​ടു നി​​​​​​​സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ ഫ​​​​​​​യ​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​പ്പു​​​​​​​വ​​​​​​​യ്ക്കാ​​​​​​​നും ക​​ഴി​​ഞ്ഞി​​ല്ല.

ഡോ. ​​​​​​​എം.​​​​​​​എ​​​​​​​സ്. രാ​​​​​​​ജ​​​​​​​ശ്രീയു​​​​​​​ടെ നി​​​​​​​യ​​​​​​​മ​​​​​​​നം സു​​​​​​​പ്രീം​​​​​​കോ​​​​​​​ട​​​​​​​തി റ​​​​​​​ദ്ദാ​​​​​​​ക്കി​​​​​​​യ ദി​​​​​​​വ​​​​​​​സം പ്രി​​​​​​​ന്‍റ് എ​​​​​​​ടു​​​​​​​ത്ത ഡി​​​​​​​ഗ്രി സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​വ​​​​​​​രെ ഇ​​​​​​​പ്പോ​​​​​​​ഴും കെ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ആ ​​​​​​​സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ റ​​​​​​​ദ്ദാ​​​​​​​ക്കി പു​​​​​​​തി​​​​​​​യ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ പ്രി​​​​​​​ന്‍റ് ചെ​​​​​​​യ്യേ​​​​​​​ണ്ട​​​​​​തു​​​​​​​ണ്ട്. ഒ​​​​​​​രാ​​​​​​​ഴ്ച​​​​​​യ്ക്കു​​​​​​​ള്ളി​​​​​​​ൽ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ ന​​​​​​​ല്കാ​​​​​​​മെ​​​​​​​ന്നു കാ​​​​​​​ട്ടി 1,575 രൂ​​​​​​​പ ഈ​​​​​​​ടാ​​​​​​​ക്കി ഫാ​​​​​​​സ്റ്റ്ട്രാ​​​​​​​ക്ക് രീ​​​​​​​തി​​​​​​​യി​​​​​​​ൽ സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ ഡി​​​​​​​ഗ്രി സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് ന​​​​​​​ല്കു​​​​​​​ന്ന രീ​​​​​​​തി​​​​​​​യു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​നാ​​​​​​​യി അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച​​​​​​​ത് ഇ​​​​​​രു​​​​​​നൂ​​​​​​റി​​​​​​ല​​​​​​​ധി​​​​​​​കം വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​ണ്. ഒ​​​​​​​രു​​​​​​​മാ​​​​​​​സം പി​​​​​​​ന്നി​​​​​​​ട്ടി​​​​​​​ട്ടും ഇ​​​​​​​വ​​​​​​​ർ​​​​​​​ക്കും സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല.

വി​​ദേ​​ശ​​പ​​ഠ​​ന​​ത്തി​​നാ​​യു​​ള്ള വാ​​യ്പ​​യ്ക്കും പ്ര​​വേ​​ശ​​ന​​ത്തി​​നും സം​​സ്ഥാ​​ന​​ത്തു ത​​ന്നെ വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി​​ക്കും ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഉ​​ണ്ടാ​​യേ തീ​​രു. യൂ​​​​​​​റോ​​​​​​​പ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ പ​​​​​​​ല സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലും ഈ ​​​​​​​വ​​​​​​​രു​​​​​​​ന്ന മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണു പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യു​​​​​​​ള്ള അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്.

Related posts

*18 വയസ്സാകാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: ഉത്തരവിനെതിരേ ബാലാവകാശകമ്മിഷന്‍ സുപ്രീം കോടതിയില്‍.*

Aswathi Kottiyoor

ഗുജറാത്ത് സര്‍ക്കാരിന്റെ വികസനപോസ്റ്ററിൽ തിരുവനന്തപുരം മേയര്‍

Aswathi Kottiyoor

ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഭേദഗതി ബി​ല്ലു​ക​ൾ രാ​ജ്ഭ​വ​നി​ലെ​ത്തി

Aswathi Kottiyoor
WordPress Image Lightbox