• Home
  • Kerala
  • സ്‌​​ഫോ​​ട​​കവ​​സ്തു​​ക്ക​​ള്‍ മം​​ഗ​​ളൂ​​രു​​വി​​ലെത്തിയത് കേ​​ര​​ള​​ത്തി​​ല്‍നി​​ന്നെ​​ന്നു സം​​ശ​​യം
Kerala

സ്‌​​ഫോ​​ട​​കവ​​സ്തു​​ക്ക​​ള്‍ മം​​ഗ​​ളൂ​​രു​​വി​​ലെത്തിയത് കേ​​ര​​ള​​ത്തി​​ല്‍നി​​ന്നെ​​ന്നു സം​​ശ​​യം

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​രി​​​​ലും മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലും സ്‌​​​​ഫോ​​​​ട​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം കൊ​​​​ച്ചി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്നു. കേ​​​​ന്ദ്ര ഇ​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് ബ്യൂ​​​​റോ ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ല്‍ റോ ​​​​ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം.

നി​​​​ല​​​​വി​​​​ലെ സു​​​​ര​​​​ക്ഷ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​തി​​​​നൊ​​​​പ്പം മു​​​​ന്‍​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും യോ​​​​ഗം ച​​​​ര്‍​ച്ച ചെ​​​​യ്തു. മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ ഓ​​​​ട്ടോ​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​ഷ​​​​ര്‍ കു​​​​ക്ക​​​​ര്‍ ബോം​​​​ബ് സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​നു സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ള്‍ എ​​ത്തി​​​​ച്ച​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്നാ​​​​ണെ​​​​ന്നു സം​​​​ശ​​​​യം. പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​രീ​​​​ഖ് ആ​​​​ലു​​​​വ​​​​യി​​​​ല്‍ റെ​​​​യി​​​​ല്‍​വേ സ്‌​​​​റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ത്ത് സെ​​​​പ്റ്റം​​​​ബ​​​​ര്‍ 13 മു​​​​ത​​​​ല്‍ 18 വ​​​​രെ ത​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ആ​​​​ലു​​​​വ​​​​യി​​​​ലെ ലോ​​​​ഡ്ജി​​​​ലെ മേ​​​​ല്‍വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ ഷ​​​​രീ​​​​ഖി​​​​ന് കൊ​​​​റി​​​​യ​​​​റി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത് സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ള്‍ ആ​​​​ണോ​​​​യെ​​​​ന്നും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു നി​​​​ന്നു ചി​​​​ല സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ഇ​​​​യാ​​​​ള്‍​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ല്‍ നി​​​​ന്നാ​​​​ണു ഷ​​​​രീ​​​​ഖ് ആ​​​​ലു​​​​വ​​​​യി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്. യാ​​​​ത്ര​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും എ​​​​ടി​​​​എ​​​​സ് ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ലു​​​​വ​​​​യി​​​​ല്‍ എ​​​​ത്തി​​​​യ ഇ​​​​യാ​​​​ള്‍ എ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ച്ചു, ആ​​​​രെ​​​​യെ​​​​ല്ലാം സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചു എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍.

Related posts

അശ്രദ്ധയും ആളില്ലാ ലെവൽക്രോസുകളും; ട്രെയിനിടിച്ച് ഒരു വർഷം മരിച്ചത് 162 പേർ.

Aswathi Kottiyoor

സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടണ്‍ കുറഞ്ഞു

Aswathi Kottiyoor

അനധികൃത വളം വിൽപ്പന വർധിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox