24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കേ​ള​കം ഫാം ​ടൂ​റി​സം പ​ദ്ധ​തി സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ: ജി​ല്ലാ ക​ള​ക്ട​ർ
kannur

കേ​ള​കം ഫാം ​ടൂ​റി​സം പ​ദ്ധ​തി സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ: ജി​ല്ലാ ക​ള​ക്ട​ർ

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്ത് വി​ഭാ​വ​നം ചെ​യ്യു​ന്ന ഫാം ​ടൂ​റി​സം പ​ദ്ധ​തി സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ ന​ട​പ്പാ​വു​മെ​ന്നും ടൂ​റി​സം മേ​ഖ​ല​യി​ൽ കേ​ള​കം മോ​ഡ​ൽ ശ്ര​ദ്ധേ​യ​മാ​യി മാ​റു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ. ഫാം ​ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ട​യ്ക്കാ​ത്തോ​ട് മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ള്ളി വാ​തു​ക്ക​ൽ ഇ​ട്ടി​യവി​ര​യു​ടെ ഗൃ​ഹാ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ല​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​നീ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മ​ല​ബാ​ർ ടൂ​റി​സം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ ടൂ​ർ​സ് ആ​ൻ​ഡ് ഹോ​ളി​ഡേസ് ​മാ​നേ​ജി​ഗ് പാ​ർ​ട്ട്ണ​ർ ഷൈ​ൽ മു​ണ്ട​ക്ക​ൽ , ഹ​രി​തകേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​കെ. സോ​മ​ശേ​ഖ​ര​ന്‍, പി.​എം. ര​മ​ണ​ൻ , കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി.​സു​നി​ൽ , ഇ.​എ​സ്. സ​ത്യ​ൻ, ജ​ന​പ്ര​പ​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും

Aswathi Kottiyoor

ലക്ഷംവീടുകളുടെ വിവരശേഖരണം: വിവരങ്ങൾ നൽകണം

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………….

WordPress Image Lightbox