23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • നടുവനാട് എൽ പി സ്‌കൂളിനെ ഹൈടെക്ക് ആക്കാൻ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ്മ
Iritty

നടുവനാട് എൽ പി സ്‌കൂളിനെ ഹൈടെക്ക് ആക്കാൻ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ്മ

ഇരിട്ടി: അറിവിന്റെ ആദ്യാക്ഷരം പകർന്ന വിദ്യാലയത്തിലെ ഭൗതിക സാഹചര്യം ഉയർത്തി പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഉന്നതിയിലേക്ക് നയിക്കാൻ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ചേർന്ന് നാലുഘട്ടമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. നൂറു വർഷം പിന്നിട്ട നടുവനാട് എൽ പി സ്‌കൂളിലാണ് പതിറ്റാണ്ടുകൾക്ക് മുൻമ്പ് നാലാം ക്ലാസ് പൂർത്തിയാക്കിയവരുടെ ഒത്തുകൂടലിന് വേദിയൊരുക്കുന്നത്.
പൂർവ്വ വിദ്യാർത്ഥി സമിതി രൂപവത്ക്കരിച്ച് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിലൂടെ കൂട്ടായ്മ്മ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.1980-90, 91-95, 96-2000, 2001-2006 വർഷങ്ങളിൽ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി ജീവിത വഴിയിൽ വഴിപിരിഞ്ഞു പോയവരെ കോർത്തിണക്കിയുള്ള പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് സംഘാടക സമതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. 2001-2006 വർഷത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം വാകമരത്തണലിൽ എന്ന പേരിൽ ഞായറാഴ്ച്ച രാവിലെ 10ന് സ്‌കൂളിൽ നടക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. 1980- 90 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം മയിൽപ്പീലി എന്ന പേരിൽ 27ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത്സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. മറ്റ് രണ്ട് ബാച്ചുകളുടേയും സംഗമം പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാവരും ചേർന്നുള്ള മെഗാ സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ കെ.പി. രാമചന്ദ്രൻ, പി.വി. രമേശൻ, സി. മനോജ്, പി.എ. ബിജു വിജയൻ, പി. മനോഹരൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Related posts

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു

Aswathi Kottiyoor

മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

Aswathi Kottiyoor

ഗ്രീന്‍ലീഫ് പാര്‍ക്ക് കേരളത്തില്‍ മാതൃകയായി അവതരിപ്പിക്കും; മാലിന്യ മുക്ത നവകേരള കര്‍മ്മ പദ്ധതി ടീം

Aswathi Kottiyoor
WordPress Image Lightbox