27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വിൽപ്പനക്കിടെ ഒരു കിലോയോളം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
Iritty

വിൽപ്പനക്കിടെ ഒരു കിലോയോളം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ഇരിട്ടി: പുന്നാട് ടൗണിനു സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ രാജസ്ഥാൻ സ്വദേശിയെ ഇരിട്ടി പൊലിസ് പിടികൂടി. രാജസ്ഥാൻ കരോളി സ്വദേശി സോനു മഹ് വാർ (29) ആണ് ഇരിട്ടി എസ് ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പുന്നാട് അത്തപ്പുഞ്ച സ്വദേശി ദീപു എന്ന ദിപിൻ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച്ച രാത്രി 8 മണിയോടെ പുന്നാട് ടൗണിന് സമീപം എടക്കാനം – പാലാപ്പറമ്പ് റോഡിൽ വെച്ച് കഞ്ചാവു വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളിൽ നിന്നും 938 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പുന്നാട് പ്രദേശത്ത് ഒരു ലേബർ കോൺട്രാക്ടറുടെ കീഴിൽ നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ സോനു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ദീപു ആണ് സോനുവിന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു നൽകിയതെന്നും ഇയാൾ കഞ്ചാവ് മാഫിയയുടെ കണ്ണിയാണെന്ന് സംശയിക്കുന്നതായുമാണ് പോലീസ് നൽകുന്ന സൂചന. വ്യാജമദ്യം നിർമ്മിച്ചതിനുൾപ്പെടെ ഇയാൾക്കെതിരെ ഇതിന് മുൻപ് എക്സൈസ് സംഘം കേസെടുത്തിരുന്നതായും ഇയാൾക്കായി അന്വേഷണം ശക്തമാക്കിയതായും പൊലിസ് അറിയിച്ചു.
എസ് ഐ സുനിൽ കുമാറിനെക്കൂടാതെ ഗ്രേഡ് എസ് ഐ മനോജ് കുമാർ, പ്രൊബേഷൻ എസ് ഐ ലിജിമോൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ഉളിക്കലിൽ ജി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഉദ്‌ഘാടനം ഇന്ന്

Aswathi Kottiyoor

ആരോഗ്യമേള നടത്തി

Aswathi Kottiyoor

വിദ്യാർഥിനിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

WordPress Image Lightbox