• Home
  • Kerala
  • കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യം: മന്ത്രി
Kerala

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യം: മന്ത്രി

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യ കേരള ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രൈമറി തലം മുതൽ കായിക ഇനം ഉൾപ്പെടുത്തും. വീടുകളിൽ കായിക സംസ്‌കാരം വളർത്തണം.
എല്ലാ പഞ്ചായത്തിലും സ്‌പോർട്‌സ് കൗൺസിൽ ആരംഭിക്കുകയാണ്. കൂടുതൽ കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിനർഹയായ ബോക്സർ മേരി കോമിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവാർഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സിൽ മെഡൽ ജേതാക്കളായ മലയാളികളുടെ അഭിമാനം പി.ആർ ശ്രീജേഷ്, ബജ്രംഗ് പൂനിയ, രവികുമാർ ദാഹിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.
ചടങ്ങിന് മുന്നോടിയായി സെൻട്രൽ സ്‌റ്റേഡിയത്തിൽ നിന്ന് റാലി നടന്നു. ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്‌ലറ്റുകൾ അണിനിരന്നു. ഉളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മത്‌സരങ്ങൾ മേയ് ഒന്നിന് ആരംഭിക്കും. പത്തിനായി സമാപനം.

Related posts

ഇന്നലെ (ജനുവരി 27) സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാർഡുടമകൾ വ്യാഴാഴ്ച റേഷൻ വിഹിതം കൈപ്പറ്റി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

മുൻ മന്ത്രി ഡോ . എം എ കുട്ടപ്പൻ അന്തരിച്ചു

Aswathi Kottiyoor

ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും

Aswathi Kottiyoor
WordPress Image Lightbox