24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
kannur

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ണ്ണൂ​ർ: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് മൂ​ന്നാം ഘ​ട്ടം ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ അ​റി​യി​ച്ചു. ഡി​സം​ബ​ർ എ​ട്ടു​വ​രെ​യു​ള്ള 21 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​നേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തി കു​ത്തി​വ​യ്പ് ന​ട​ത്തും.
നാ​ലു മാ​സ​ത്തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മൃ​ഗ​ങ്ങ​ൾ​ക്ക് ക​ത്തി​വ​യ്പ് ന​ൽ​ക​ണം. ജി​ല്ല​യി​ലെ 91,706 പ​ശു​ക്ക​ളെ​യും 2449 എ​രു​മ /പോ​ത്തു​ക​ളെ​യും കു​ത്തി​വ​യ്പി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് ഡോ. ​ലേ​ഖ അ​റി​യി​ച്ചു. കു​ത്തി​വ​യ്പി​ന് ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കു​ന്നി​ല്ല.
കു​ത്തി​വ​ച്ചാ​ൽ പ​നി, പാ​ൽ കു​റ​യു​ക തു​ട​ങ്ങി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഇ​ല്ല. കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സം​സ്ഥാ​ന​ത്ത് നി​യ​മ​പ്ര​കാ​രം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡോ. ​എ​സ്. ജെ ​ലേ​ഖ പ​റ​ഞ്ഞു.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ടി.​വി.​ജ​യ​മോ​ഹ​ന​ൻ, ഡോ. ​ന​സീ​മ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്*

Aswathi Kottiyoor

വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു

Aswathi Kottiyoor

ജി​ല്ല​യി​ൽ കോ​വി​ഡി​നൊ​പ്പം പ​നി​യും വി​ല്ല​നാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox