22.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക്ലാ​സ് മു​ട​ക്കി ക​റ​ക്കം; കു​ടു​ങ്ങി​യ​ത് 11 വി​ദ്യാ​ർ​ഥി​ക​ൾ
kannur

ക്ലാ​സ് മു​ട​ക്കി ക​റ​ക്കം; കു​ടു​ങ്ങി​യ​ത് 11 വി​ദ്യാ​ർ​ഥി​ക​ൾ

ക​ണ്ണൂ​ർ: ക്ലാ​സ് ക​ട്ട് ചെ​യ്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വി​വ​ര​മ​റി​ഞ്ഞു തു​ട​ങ്ങി. സി​റ്റി പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച വാ​ച്ച് ദ ​സ്റ്റു​ഡ​ന്‍റ് പ​ദ്ധ​തി​യി​ൽ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ടി​യി​ലാ​യ​ത് പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 11 പേ​ർ. ക​റ​ങ്ങി​ന​ട​ന്ന കു​ട്ടി​ക​ളു​ടെ വി​വ​രം പോ​ലീ​സ് സ്കൂ​ൾ അ​ധി​കൃ​ത​രെ​യും വീ​ട്ടു​കാ​രെ​യും അ​റി​യി​ച്ചു.
പ​യ്യാ​ന്പ​ലം ബീ​ച്ച്, ക​ണ്ണൂ​ർ കോ​ട്ട, സി​നി​മാ തി​യേ​റ്റ​റു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ക്ലാ​സി​ൽ ക​യ​റാ​തെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ കോ​ട്ട​യി​ൽ കൊ​ല്ല​ത്തു​നി​ന്നു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ കൂ​ടെ ക​ണ്ട​ത് ക​ണ്ണൂ​രി​ലു​ള്ള ആ​ൺ​കു​ട്ടി​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട​താ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു. ക്ലാ​സി​ലെ​ത്താ​ത്ത ചി​ല വി​ദ്യാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ പ​തി​വു​പോ​ലെ വീ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​ർ, വ​നി​താ ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​പി. സു​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 ഓ​ളം പോ​ലീ​സു​കാ​ർ ടീ​മാ​യി തി​രി​ഞ്ഞാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പാ​ർ​ക്കു​ക​ളി​ലും മാ​ളു​ക​ളി​ലും സി​നി​മാ തി​യേ​റ്റ​റു​ക​ളി​ലു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നാ​ളെ​മു​ത​ൽ മ​ഫ്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ക്കും. എ​സി​പി, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, വ​നി​താ സി‌​ഐ എ​ന്നി​വ​ര​ട​ങ്ങു​ന്ന വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം………..

Aswathi Kottiyoor

ഫാഷൻ ഷോയിൽ കളറായി കൈത്തറി

Aswathi Kottiyoor

കാസർകോടും കണ്ണൂരും ഭൂചലനം

Aswathi Kottiyoor
WordPress Image Lightbox