24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പോലീസ് സേനയിലുള്ളത് 744 ക്രിമിനല്‍ കേസ് പ്രതികള്‍; കുറ്റംതെളിഞ്ഞാലും നടപടിയില്ല.
Kerala

പോലീസ് സേനയിലുള്ളത് 744 ക്രിമിനല്‍ കേസ് പ്രതികള്‍; കുറ്റംതെളിഞ്ഞാലും നടപടിയില്ല.

കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു പറഞ്ഞെങ്കിലും ഇതുവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ക്രിമിനല്‍ പോലീസുകാരുടെ എണ്ണം തുലോം കുറവാണ്. വെറും 18 പേര്‍. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതിനുപുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പോലീസുകാര്‍ വേറെയുമുണ്ട്. എന്നാല്‍ ഇവർക്കെതിരേ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിചിത്രമാണ്.ശാരീരികവും മാനസികവുമായും പെരുമാറ്റംകൊണ്ടും പൊലീസ്ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പൊലീസ് ആക്ടില്‍ 2012-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം.

ഇത്രയും ചട്ടങ്ങള്‍ നിലവിലുണ്ടായിട്ടും വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ സി.ഐ സുനുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാതിരുന്നതിന് പിന്നില്‍ എന്ത് ചേതോവികാരമാണുള്ളതെന്ന് വ്യക്തമല്ല. പോക്സോ കേസിലെ ഇരയെ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയില്‍ ഉപദ്രവിച്ച എ.എസ്.ഐയെയും വേണമെങ്കില്‍ പുറത്താക്കാമെന്ന് വ്യക്തം. കെവിന്‍ കൊലക്കേസില്‍ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ എസ്.ഐ ഷിബുവിനെ സസ്പെന്‍ഷനുശേഷം തിരിച്ചെടുത്ത പാരമ്പര്യമാണ് കേരള പോലീസിനുള്ളത്.ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാര്‍

തിരുവനന്തപുരം സിറ്റി 84
തിരുവനന്തപുരം റൂറല്‍ 110
കൊല്ലം സിറ്റി 48
കൊല്ലം റൂറല്‍ 42
പത്തനംതിട്ട 35
ആലപ്പുഴ 64
കോട്ടയം 42
ഇടുക്കി 26
എറണാകുളം സിറ്റി 50
എറണാകുളം റൂറല്‍ 40
തൃശൂര്‍ സിറ്റി 36
തൃശൂര്‍ റൂറല്‍ 30
പാലക്കാട് 48
മലപ്പുറം 37
കോഴിക്കോട് സിറ്റി 18
കോഴിക്കോട് റൂറല്‍ 16
കണ്ണൂര്‍ 18

Related posts

ബസ് ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ 9ന് ചർച്ച

Aswathi Kottiyoor

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

Aswathi Kottiyoor

അന്നമൂട്ടുന്ന കർഷകന് പ്രതിഫലം വായ്പ, കടക്കെണി ഭീഷണി

Aswathi Kottiyoor
WordPress Image Lightbox