24.9 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ന​ഴ്സിം​ഗ് മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക​പ​രി​ഗ​ണ​ന ന​ൽകും: വീ​ണാ ജോ​ര്‍​ജ്
Kerala

ന​ഴ്സിം​ഗ് മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക​പ​രി​ഗ​ണ​ന ന​ൽകും: വീ​ണാ ജോ​ര്‍​ജ്

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്‌ടിക്കുക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ന​ഴ്‌​സിം​ഗ് മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള ഗ​വ.ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ 65-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

മൂ​വാ​യി​ര​ത്തോ​ളം ന​ഴ്‌​സു​മാ​രെ യു​കെ​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു കൊ​ച്ചി​യി​ല്‍ ഈ ​മാ​സം 21 മു​ത​ല്‍ 25 വ​രെ യു​കെ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് സ​ര്‍​വീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജോ​ബ് ഫെ​യ​ര്‍ ന​ട​ക്കു​മെ​ന്നും മ​ന്ത്രി അറിയിച്ചു.

ര​ണ്ടു പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ട​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങും. 60 സീ​റ്റു​ക​ള്‍ വീ​ത​മു​ള്ള ര​ണ്ടു പു​തി​യ ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ള്‍ പാ​രി​പ്പ​ള്ളി​യി​ലും മ​ഞ്ചേ​രി​യി​ലും ആ​രം​ഭി​ക്കും. സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ല്‍ പി​ജി കോ​ഴ്‌​സു​ക​ളി​ൽ സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലുപേർ മരിച്ചു.

Aswathi Kottiyoor

17 ദ്വീപിൽ നാട്ടുകാർക്ക് വിലക്ക്‌ ; ലക്ഷദ്വീപിൽ വിചിത്ര ഉത്തരവ്‌

Aswathi Kottiyoor
WordPress Image Lightbox