24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ഇന്ന്
Uncategorized

തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ഇന്ന്

ചെന്നൈ:തമിഴ്നാട്ടിൽ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വി.സെൻതിൽ ബാലാജി അടക്കം 4 പേർ മന്ത്രിമാർ ആയി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലികൊടുക്കും. കള്ളപ്പണ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ്‌ ബാലാജി ജയിൽ മോചിതൻ ആയത്.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിൻ, മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയർത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നൽകിയിട്ടുണ്ട്. 46ആം വയസിൽ ആണ്‌ ഉദയനിധി മന്ത്രിസഭായിൽ രണ്ടാമൻ ആകുന്നത്.

Related posts

പാങ്ങോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

വിവാദവും പരാതിയുമായി, ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി

Aswathi Kottiyoor

ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷാകരങ്ങൾക്കായി കാത്തിരിപ്പ്, മുണ്ടക്കൈയിൽ മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം

Aswathi Kottiyoor
WordPress Image Lightbox