ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്. സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ. സഞ്ജു സാംസണിനൊപ്പം ജിതേഷ് ശർമയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ഹർദിക് പാണ്ട്യ ടീമിൽ തിരിച്ചെത്തി. ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ മായങ്ക് യാദവ് ടീമിൽ ഇടം നേടി. ആദ്യ ടി20 ഒക്‌ടോബർ 6 ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബർ 9 ന് (ന്യൂഡൽഹി), ഒക്ടോബർ 12 ഹൈദരാബാദിലും നടക്കും.