22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ര്‍​ശി​ക്കാൻ അവസരം
kannur

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ര്‍​ശി​ക്കാൻ അവസരം

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​നം ഇ​റ​ങ്ങു​ന്ന​തും പ​റ​ന്നു​യ​രു​ന്ന​തും സ​ന്ദ​ര്‍​ശ​ക ഗാ​ല​റി​യി​ല്‍ നി​ന്ന് കാ​ണാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഈമാസം 15 മു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നാ​ലാം​ വാ​ര്‍​ഷി​കദി​ന​മാ​യ ഡി​സം​ബ​ര്‍ ഒ​ൻ​പ​ത് വ​രെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സ​ന്ദ​ര്‍​ശ​ക ഗാ​ല​റി​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.
വി​വി​ധ ജി​ല്ല​ക​ളി​ലെ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. സ​ര്‍​ക്കാ​ര്‍, മാ​നേ​ജ്മെ​ന്‍റ്, അ​ണ്‍എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വിദ്യാർഥിക​ള്‍​ക്ക് 25 രൂ​പ​യും അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് 50 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​നനി​ര​ക്ക്. സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പേ​ര് രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യാ​ധ്യാ​പ​ക​ൻ / പ്രി​ന്‍​സി​പ്പ​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ത്ത് ക​രു​ത​ണം.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​നസ​മ​യം. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തും ഇ​റ​ങ്ങു​ന്ന​തു​മാ​യ സ​മ​യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. ഫോ​ണ്‍: 0490 2481000.

Related posts

കണ്ണൂർ ജില്ലയില്‍ 2297 പേര്‍ക്ക് കൂടി കൊവിഡ്; 2176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox