27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇന്ത്യൻ ലൈബറി കോൺഗ്രസ്‌: അനുബന്ധ സെമിനാർ 18 മുതൽ
kannur

ഇന്ത്യൻ ലൈബറി കോൺഗ്രസ്‌: അനുബന്ധ സെമിനാർ 18 മുതൽ

കണ്ണൂർ> ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകൾ 18ന്‌ ആരംഭിക്കുമെന്ന്‌ സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1,500ൽപരം സെമിനാറുകളാണ്‌ സംഘടിപ്പിക്കുന്നത്‌. ‘മതനിരപേക്ഷതയും ജീവിതവും’ വിഷയത്തിലുള്ള ആദ്യ സെമിനാർ കൂടാളി പൊതുജനവായനശാലയിൽ 18ന്‌ വൈകിട്ട്‌ നാലിന്‌ ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. കണ്ണൂർ സർവകലാശാല പ്രോ- വൈസ്‌ ചാൻസലർ ഡോ. എ സാബു മുഖ്യപ്രഭാഷണം നടത്തും.

കണ്ണൂർ ജില്ലയിലെ 1,054 ലൈബ്രറികൾക്കുപുറമെ സർവകലാശാലാ പഠനവകുപ്പുകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളും സെമിനാർവേദിയാകും. നൂറു വിഷയം തെരഞ്ഞെടുത്തിട്ടുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജ്‌ യൂണിയൻ, എൻഎസ്‌എസ്‌, സാഹിത്യസമാജം, ക്ലബ്ബുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ്‌ സെമിനാർ. വാർത്താസമ്മേളനത്തിൽ സെമിനാർ കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രൻ, കൺവീനർ മുകുന്ദൻ മഠത്തിൽ, വി കെ പ്രകാശിനി എന്നിവരും പങ്കെടുത്തു.

Related posts

എം​സി​എം​സി: പ​ര​സ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ല്‍

Aswathi Kottiyoor

“ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1265 പേര്‍ക്ക് കൂടി കൊവിഡ് : 1219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
WordPress Image Lightbox