25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം
kannur

തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം

കണ്ണൂർ > തലശേരി – എടക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പാലം പണി നടക്കുന്നതിനാൽഞായറാഴ്‌ച‌ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. മൂന്ന് ട്രെയിനുകൾറദ്ദാക്കി. തൃശൂർ – കണ്ണൂർ എക്‌സ്‌പ്രസ് (16609), കണ്ണൂർ – ഷൊർണൂർ എക്‌സ്‌പ്രസ് (06456), കോഴിക്കോട് – കണ്ണൂർ എക്‌സ്‌പ്രസ്‌ (06481) എന്നിവ ഞായറാഴ്‌ച ഓടില്ല.

എറണാകുളം – കണ്ണൂർ എക്‌സ്‌പ്രസ് (16305) കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഓടില്ല. നാഗർകോവിൽ – മംഗളൂരു ഏറനാട് (16606) വടകരക്കും മംഗളൂരുവിനുമിടയിൽ ഓടില്ല. ചെന്നൈ – മംഗളൂരു എഗ്മോർ (16159), കോയമ്പത്തൂർ – മംഗളൂരു എക്‌സ്‌പ്രസ് (16323) കോഴിക്കോട് യാത്ര അവസാനിപ്പിക്കും.

എറണാകുളം – നിസാമുദ്ദീൻ മംഗള (12617) രണ്ട് മണിക്കൂർ വൈകി ഓടും. കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് ഒരുമണിക്കൂർ വൈകി പുറപ്പെടും. കണ്ണൂർ – ചെറുവത്തൂർ (06469) എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ കണ്ണൂരിൽനിന്ന് ഒന്നര മണിക്കൂർ വൈകി രാത്രി ഏഴിനാണ്‌ പുറപ്പെടുക.

Related posts

വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം കണ്ണൂരിൽ അതിവേഗം ഒരുങ്ങുന്നു

Aswathi Kottiyoor

മദ്യ-മയക്കുമരുന്ന് കടത്ത്; ആഗസ്റ്റ് അഞ്ച് മുതല്‍ എക്സൈസിന്റെ തീവ്രയജ്ഞ പരിശോധന

Aswathi Kottiyoor

ആഴങ്ങളിൽ മരണം പതിയിരിപ്പൂ…; ജലസുരക്ഷ ബോധവത്കരണം ശക്തമാവണം

Aswathi Kottiyoor
WordPress Image Lightbox