30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഒ​റ്റ മ​ഴ​യ്ക്ക് വെ​ള്ള​ക്കെ​ട്ട്: ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം
Kerala

ഒ​റ്റ മ​ഴ​യ്ക്ക് വെ​ള്ള​ക്കെ​ട്ട്: ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

ന​ഗ​ര​ത്തി​ല്‍ ഒ​റ്റ മ​ഴ​യ്ക്കു ത​ന്നെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ൽ ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ഓ​ട​യി​ലേ​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ​യും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു.

ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ത്ര ഉ​ന്ന​ത​നാ​യാ​ലും ക​നാ​ലി​ലേ​ക്കും ഓ​ട​ക​ളി​ലേ​ക്കും മാ​ലി​ന്യം ത​ള്ളു​ന്ന​ത് അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മൈ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​ല്ലാ വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​ക​ണം. ന​ഗ​ര​സ​ഭ സ്വ​യം​ഭ​ര​ണാ​ധി​ക​ര​മു​ള്ള സ്ഥാ​പ​ന​മാ​ണ്, ഇ​ത്ത​ര​ത്തി​ലു​ള്ള അ​ധി​കാ​രം വേ​ണ്ട വി​ധ​ത്തി​ല്‍ പ്ര​യോ​ഗി​ക്കാ​തി​രി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കേ​ണ്ടി വ​രു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

കോവിഡ്‌: സുതാര്യതയിൽ കേരളം മുന്നിൽ ; ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ട്‌

Aswathi Kottiyoor

3,441 എ​യ്ഡ​ഡ് അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം

Aswathi Kottiyoor
WordPress Image Lightbox