29.4 C
Iritty, IN
June 19, 2024
  • Home
  • Kerala
  • 3,441 എ​യ്ഡ​ഡ് അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം
Kerala

3,441 എ​യ്ഡ​ഡ് അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം

സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 3,441 അ​ധ്യാ​പ​ക​ർ​ക്കു നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. 2016 ജ​നു​വ​രി 29 മു​ത​ൽ നി​യ​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കാ​ണ് അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്നോ നാ​ളെ​യോ പു​റ​ത്തി​റ​ങ്ങും.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി നേ​രി​ട്ട പ്ര​തി​സ​ന്ധി​ക്കാ​ണു പ​രി​ഹാ​ര​മാ​യ​ത്. സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ മു​ഴു​വ​ൻ പു​ന​ർവി​ന്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ത്തം പേ​ർ​ക്കും നി​യ​മ​നം ന​ൽ​കാ​നാ​കാ​തെ ആ​രെ​ങ്കി​ലും ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ ഇ​വ​രു​ടെ കാ​ര്യം അ​ടു​ത്ത യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​മെ​ന്നും ധാ​ര​ണ​യാ​യി.

2016 മു​ത​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ അ​ധി​ക ത​സ്തി​ക​ക​ളി​ലും ലീ​വ് വേ​ക്ക​ൻ​സി​യി​ലു​മാ​യി നി​യ​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ അ​ട​ക്കം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യ​ത്. നി​ല​വി​ലു​ള്ള സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ ഒ​രു സ്കൂ​ളി​ൽ ഒ​ന്ന് എ​ന്ന ക​ണ​ക്കി​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പു​ന​ർ​വി​ന്യ​സി​ച്ച് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്കും ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​നാ​യി അ​ധ്യാ​പ​ക ബാ​ങ്ക് പു​തു​ക്കു​ന്ന​തി​നു​ള്ള സോ​ഫ്റ്റ്‌​വേ​റാ​യ കൈ​റ്റ് വി​ക​സി​പ്പി​ക്കും.

നി​ല​വി​ലു​ള്ള മു​ഴു​വ​ൻ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ​യും എ​യ് ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​യ​മി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ ഇ​തി​ന​കം വ്യ​വ​സ്ഥാ​പി​ത ത​സ്തി​ക​ക​ളി​ൽ നി​യ​മി​ക്ക​പ്പെ​ട്ട യോ​ഗ്യ​ത​യു​ള്ള മു​ഴു​വ​ൻ അ​ധ്യാ​പ​ക​രു​ടെ​യും നി​യ​മ​നം. ഇ​ത് സം​ബ​ന്ധി​ച്ച കോ​ട​തി കേ​സു​ക​ൾ​ക്ക് വി​ധേ​യ​മാ​യി ച​ട്ട വ്യ​വ​സ്ഥ​ക​ളി​ൽ താ​ത്കാ​ലി​ക ഇ​ള​വ് ന​ൽ​കി​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ​പി സ്കൂ​ളു​ക​ളി​ൽ 150 കു​ട്ടി​ക​ളും യു​പി​യി​ൽ നൂ​റും കു​ട്ടി​ക​ളു​ള്ള ഹെ​ഡ്മാ​സ്റ്റ​ർ​മാ​രെ ക്ലാ​സെ​ടു​ക്കു​ന്ന ജോ​ലി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി അ​ധ്യാ​പ​ക ത​സ്തി​ക​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കും.

കെ​ഇ​ആ​ർ ച​ട്ട​പ്ര​കാ​രം 1ഃ1 എ​ന്ന അ​നു​പാ​ത​ത്തി​ൽ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​ര്‌ക്കും മാ​നേ​ജ്മെ​ന്‍റ് നി​യ​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​ണു വ്യ​വ​സ്ഥ. ഇ​തു ലം​ഘി​ച്ചു ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Related posts

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാഹന പണിമുടക്ക് തുടങ്ങി………..

Aswathi Kottiyoor

ഇന്ത്യ തിളങ്ങുന്നുവെന്നത്‌ 
പൊള്ളത്തരം , 30 ശതമാനം ജനങ്ങളും അതിദാരിദ്ര്യത്തിലാണ്‌ കഴിയുന്നത് : കെ കെ ശൈലജ

Aswathi Kottiyoor

സ്വകാര്യ പച്ചകുത്താന്‍ നിര്‍ബന്ധിച്ചു; ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിയില്ല’.

Aswathi Kottiyoor
WordPress Image Lightbox