25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യല്ലോ അലർട്ട്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും പരക്കെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബുധനാഴ്ച്ച 9 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്.

ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.

Related posts

വൈക്കം മാക്കേകടവ് – നേരെകടവ് പാലം പൂർത്തിയാക്കാൻ സർക്കാർ 97.23 കോടി അനുവദിച്ചു

Aswathi Kottiyoor

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ

Aswathi Kottiyoor

താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

WordPress Image Lightbox