27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തീ വിലയില്‍ കേരളം ; അ​​രി​​ക്കും പ​​ച്ച​​ക്ക​​റി​​ക്കും ഭ​​ക്ഷ‍്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും മ​​റ്റു നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​ക്കും​ വി​​​ല കു​​തി​​ച്ചു​​യ​​രു​​ന്നു
Kerala

തീ വിലയില്‍ കേരളം ; അ​​രി​​ക്കും പ​​ച്ച​​ക്ക​​റി​​ക്കും ഭ​​ക്ഷ‍്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും മ​​റ്റു നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​ക്കും​ വി​​​ല കു​​തി​​ച്ചു​​യ​​രു​​ന്നു

അ​​രി​​ക്കും പ​​ച്ച​​ക്ക​​റി​​ക്കും ഭ​​ക്ഷ‍്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും മ​​റ്റു നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​ക്കും​ വി​​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. രാ​​​സ​​​വ​​​ളം, പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍, മ​​​ണ്ണെ​​​ണ്ണ, ഗ്യാ​​​സ്, ജീ​​​വ​​​ന്‍ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ള്‍, സി​​​മ​​​ന്‍റ്, സ്റ്റീ​​​ല്‍, അ​​​ലുമി​​​നി​​​യം, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ല്‍ വ​​​യ​​​ര്‍, പി​​​വി​​​സി പൈ​​​പ്പ് തു​​ട​​ങ്ങി​​യ​​​വ​​​യു​​​ടെ​​​യെ​​​ല്ലാം വി​​​ലയും വ​​​ര്‍ധി​​​ച്ചു.

ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ​​യു​​ണ്ടായ‌ വി​​ല​​ക്ക​​യ​​റ്റം ആ​​രെ​​യും അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന​​താ​​ണ്. ഉ​​പ്പു മു​​ത​​ൽ ക​​ർ​​പ്പൂ​​രം​​വ​​രെ എ​​ല്ലാ​​റ്റിനും വി​​ല​​ക്ക​​യ​​റ്റം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ജ​​ന​​ജീ​​വി​​തം ദു​​രി​​ത​​പൂ​​ർ​​ണ​​മാ​​യി.

ഉ​​​ള്ളി, മ​​​ല്ലി, മു​​​ള​​​ക് തു​​​ട​​​ങ്ങി പാ​​​ച​​​ക​​​ത്തി​​​നുപ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ല്ലാ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ക്കും തീ ​​​വി​​​ല​​​യാ​​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഒ​​​രു കി​​​ലോ മ​​​ല്ലി​​ക്ക് 85 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ 180 ആ​​ണ്. മു​​​ള​​​കു​​പൊ​​​ടി 250 ഗ്രാ​​മി​​ന് 45​ല്‍ ​നി​​​ന്ന് 65 രൂ​​​പ​​​യാ​​​യി. കാ​​​ഷ്മീ​​​രി മു​​​ള​​​ക് 100ഗ്രാം 32​​​ല്‍നി​​​ന്ന് 55ലേ​​​ക്കു കു​​​തി​​ച്ചു.

സാ​​​മ്പാ​​​ര്‍പ്പൊ​​​ടി 36​ല്‍​​നി​​​ന്ന് 45, ഉ​​​പ്പ് 10ല്‍നി​​​ന്ന് 15, ഉ​​​ഴു​​​ന്ന് 90ല്‍നി​​​ന്ന് 130, ക​​​ട​​​ല 80ല്‍നി​​​ന്ന് 100 എ​​ന്നി​​ങ്ങ​​നെ വ​​ർ​​ധി​​ച്ചു. മൈ​​​ദ, ആ​​​ട്ട, റ​​​വ എ​​​ന്നി​​​വ​​​യ്ക്കും നാ​​​ലും അ​​​ഞ്ചും രൂ​​​പയുടെ വർധനവുണ്ടാ​​​യി​​​ട്ടു​​​ണ്ട്. ജ​​​യ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ബ്രാ​​​ന്‍ഡ് അ​​​രി​​​ക​​​ള്‍ക്കെ​​​ല്ലാം 58 മു​​​ത​​​ല്‍ 63രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​ല. ചെ​​റി​​യ​​ ഉ​​​ള്ളി​​ വി​​ല 100 ​രൂ​​​പ​​​യി​​​ലെ​​​ത്തി. 60 രൂ​​​പ​​​യി​​​ല്‍ കു​​​റ​​​ഞ്ഞ പ​​​ച്ച​​​ക്ക​​​റി​​​ക​​ൾ വി​​ര​​ള​​മാ​​ണ്.

ഇ​​​ന്ത്യ​​​ന്‍ ബി​​​സ്‌​​​ക​​​റ്റ് വി​​​പ​​​ണി​​​യു​​​ടെ 38 ശ​​​ത​​​മാ​​​ന​​​വും കൈപ്പി ടിയിലുള്ള ബ്രി​​​ട്ടാ​​​നി​​​യ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ബി​​​സ്‌​​​ക​​​റ്റു​​​ക​​​ള്‍ക്ക് വി​​​ല വ​​​ര്‍ധി​​​പ്പി​​​ച്ചുക​​​ഴി​​​ഞ്ഞു. ചി​​ല ക​​​മ്പ​​​നി​​​ക​​​ള്‍ പാ​​ക്ക​​റ്റു​​ക​​ളി​​ലെ ബി​​​സ്‌​​​ക​​​റ്റി​​​ന്‍റെ തൂ​​​ക്കം കു​​​റ​​​ച്ചി​​രി​​ക്കു​​ന്നു. ഒ​​​റി​​​യോ, യു​​ണി​​​ബി​​​ക്‌​​​സ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് പാ​​ക്ക​​റ്റി​​ന്‍റെ വി​​​ല കൂ​​ട്ടാ​​തെ തൂ​​​ക്കം കു​​​റ​​​ച്ചി​​​രി​​ക്കു​​ന്ന​​ത്.

ആ​​​രോ​​​റൂ​​​ട്ടി​​​ന് ഏ​​​പ്രി​​​ലി​​​ല്‍ 40 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 50 ആയി. ഗു​​​ഡ്‌​​ഡേ 40​ല്‍നി​​​ന്ന് 45 രൂ​​​പ​​​യാ​​ക്കി. മാ​​​രി​​​ലൈ​​​റ്റ് 30ല്‍നി​​​ന്ന് 40, ​പാ​​​ര്‍ലേ​​ജി 20ല്‍​​നി​​​ന്ന് 25, ബ്രി​​​ട്ടാ​​​നി​​​യ 30ല്‍നി​​​ന്ന് 35 എ​​ന്നി​​ങ്ങ​​നെ വി​​ല കൂ​​ട്ടി. സോ​​പ്പ്, ടൂ​​ത്ത് പേ​​സ്റ്റ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ​​യും വി​​ല വ​​ൻ​​തോ​​തി​​ൽ കൂ​​ട്ടി​​യി​​ട്ടു‌​​ണ്ട്.

Related posts

പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി ഇരിട്ടിയെ ഹരിതാഭമാക്കുന്നതിനുള്ള മാതൃക പരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട യുവ വ്യാപാരി ജയപ്രശാന്തിനെ അനുമോദിച്ചു.

Aswathi Kottiyoor

റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം

Aswathi Kottiyoor

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ടീം

Aswathi Kottiyoor
WordPress Image Lightbox