23 C
Iritty, IN
February 28, 2024
  • Home
  • Kerala
  • അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്: മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ ഇ​ന്ന് തീ​രു​മാ​നം
Kerala

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്: മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ ഇ​ന്ന് തീ​രു​മാ​നം

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​തു ത​യാ​റാ​ക്കി​യ ജ​ഡ്ജി​യെ​യും സ​ബ് ക​ള​ക്ട​റെ​യും വി​സ്ത​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും.

സം​സ്ഥാ​ന​ത്ത് മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​യാ​ളെ വി​സ്ത​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം. പ്ര​തി​ഭാ​ഗ​ത്തി​ന് എ​തി​ർ​പ്പു​ണ്ട​ങ്കി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട്, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​ട്ടാ​യ ഒ​റ്റ​പ്പാ​ലം ആ​ർ​ഡി​ഒ എ​ന്നി​വ​ർ വെ​വ്വേ​റെ ത​യാ​റാ​ക്കി​യ ര​ണ്ട് റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും തെ​ളി​വ് മൂ​ല്യം ഇ​ല്ലെ​ന്നി​രി​ക്കെ ഇ​ത് ഹാ​ജ​രാ​ക്കി കോ​ട​തി​യു​ടെ സ​മ​യം ക​ള​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്.

എ​ന്നാ​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും യു​ക്തി​യു​ണ്ടാ​കു​മെ​ന്നാ​ണ് ജ​ഡ്ജി കെ.​എം.​ര​തീ​ഷ് കു​മാ​റി​ന്‍റെ നി​രീ​ക്ഷ​ണം.;

Related posts

ഒഴിയാതെ ദുരൂഹത ; തീവയ്‌പ്‌ ആസൂത്രിതം

Aswathi Kottiyoor

ജീവന്റെ നിലനിൽപ്പിനാധാരം മണ്ണ്: മന്ത്രി പി. പ്രസാദ്

Aswathi Kottiyoor

എസ്‌സി, എസ്‌ടി സംരംഭകർക്ക്‌ സ്റ്റാർട്ടപ് സിറ്റി: ആദ്യ ബാച്ചിൽ ലഭിച്ചത് 188 അപേക്ഷ

Aswathi Kottiyoor
WordPress Image Lightbox