ഇരിട്ടി: ‘ഞങ്ങളുണ്ട് കൂടെ, ആനമതിൽ നിർമിക്കൂ മനുഷ്യ ജീവൻ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി മൂന്നാം ഘട്ട സമരം സംഘടിപ്പിക്കുന്നു. ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് നവംബർ നാലിന് ബഹുജന മാർച്ച് നടക്കും. മാർച്ചിന് മുന്നോടിയയായി നവംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ആറളം ഫാം വളയം ചാലിൽ നിന്നും ആരംഭിക്കുന്ന പദയാത്ര നാലിന് നടക്കുന്ന ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ചോടു കൂടി സമാപിക്കും. പരിപാടിയിൽ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കും. ഇരിട്ടി മാരാർജി മന്ദിരത്തിൽ ചേർന്ന ഇരിട്ടി മണ്ഡലം കമ്മിറ്റി യോഗം ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു.
previous post