25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ ചെ​ത്തി​ക്കൊ​ടു​വേ​ലി
kannur

കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ ചെ​ത്തി​ക്കൊ​ടു​വേ​ലി

ക​ണ്ണൂ​ർ: കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ ചെ​ത്തി​ക്കൊ​ടു​വേ​ലി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ്. കൃ​ഷി​യി​ട​ത്തി​ൽ ഇ​തി​ന്‍റെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചാ​ണ് പ്ര​തി​രോ​ധം. ഈ ​ചെ​ടി​യു​ടെ ചു​വ​ട്ടി​ൽ​നി​ന്ന് കാ​ട്ടു​പ​ന്നി​ക​ൾ മ​ണ്ണു നീ​ക്കു​ന്പോ​ൾ ഇ​തി​ന്‍റെ കി​ഴ​ങ്ങി​ൽ​നി​ന്ന് നീ​രൊ​ഴു​കും. ഈ ​നീ​ര് പ​ന്നി​യു​ടെ മൂ​ക്കി​ന്‍റെ നേ​ർ​ത്ത ഭാ​ഗ​ത്ത് പൊ​ള്ള​ലി​ന് സ​മാ​ന​മാ​യ ആ​ഘാ​തം സൃ​ഷ്ടി​ക്കും. നേ​ര​ത്തെ ഈ ​പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ച ക​ർ​ഷ​ക​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ണ്ട്.
കൃ​ഷി​വ​കു​പ്പ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലും ചെ​ത്തി​ക്കൊ​ടു​വേ​ലി ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ ചെ​ത്തി​ക്കൊ​ടു​വേ​ലി കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ തൈ​ക​ളു​ണ്ടാ​ക്കി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പാ​ല​യാ​ട് കോ​ക്ക​ന​ട്ട് ന​ഴ്സ​റി. 12 രൂ​പ നി​ര​ക്കി​ലാ​ണ് വി​ല്പ​ന. ചെ​ടി​യു​ടെ കി​ഴ​ങ്ങ് ഔ​ഷ​ധ​ഗു​ണ​മു​ള്ള​താ​ണ്. ആ​യു​ർ​വേ​ദ മ​രു​ന്നു​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​വ വി​ല്പ​ന ന​ട​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യും. കി​ഴ​ങ്ങ് ചു​ണ്ണാ​മ്പ് വെ​ള്ള​ത്തി​ൽ ശു​ദ്ധീ​ക​രി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം അ​ധി​ക​വ​രു​മാ​ന​വും ല​ഭി​ക്കു​ന്ന​തി​നാ​ൽ തൈ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. കൃ​ഷി​ക്കാ​യി മൂ​പ്പെ​ത്താ​ത്ത ത​ണ്ടു​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കേ​ണ്ട​ത്. അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം നി​ല​നി​ൽ​ക്കു​ന്ന ഇ​വ​യ്ക്ക് കാ​ര്യ​മാ​യ വ​ള​പ്ര​യോ​ഗ​വും ആ​വ​ശ്യ​മി​ല്ല. തൈ​ക​ളു​ടെ ഉ​ത്പാ​ദ​നം ആ​വ​ശ്യാ​നു​സ​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പാ​ല​യാ​ട് ഫാ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ബി​ജു ജോ​സ​ഫ് പ​റ​ഞ്ഞു.

Related posts

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​ന് എ​തി​രേ​യു​ള്ള യു​ദ്ധം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (17/06/2021) 535 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
WordPress Image Lightbox