കണ്ണൂർ: സുരക്ഷിതമായ മത്സ്യ ബന്ധനത്തിനുള്ള സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്നതെന്ന് മത്സ്യ ബന്ധന, കായിക മന്ത്രി വി. അബ്ദുറഹ്മാന്. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
200 നോട്ടിക്കല്‍ മൈലിനുള്ളില്‍ വിദേശ ട്രോളറുകളെ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കേന്ദ്ര നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിനൊപ്പം അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ യാനങ്ങളുടെ കാര്യത്തില്‍ വരുത്തേണ്ടതുണ്ട്. യാനങ്ങളുടെ നവീകരണം അനിവാര്യമാണ്. അതിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. എം. വിജിന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ ടി.വി. രാജേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, ജില്ലാ പഞ്ചായത്തംഗം എസ്.കെ. ആബിദ, റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുഹമ്മദ് സഫറുള്ള, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഷൈനി, മത്സ്യ ഫെഡ് മാനേജര്‍ വി. രജിത, ഹാര്‍ബര്‍ എൻജിനിയറിംഗ് സൂപ്രണ്ടിംഗ് എൻജിനിയര്‍ കുഞ്ഞിമ്മുപറമ്പത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.