24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • ഡി എ കുടിശ്ശികയും പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികയും അനുവദിക്കണം- കെ എസ് എസ് പി എ
Iritty

ഡി എ കുടിശ്ശികയും പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികയും അനുവദിക്കണം- കെ എസ് എസ് പി എ

ഇരിട്ടി: പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയും അനുവദിക്കണമെന്നും മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പായം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി കെ എസ് എസ് പി ഹാളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യൻ ദേവസ്യ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് എം.എം. മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. 80 വയസ് കഴിഞ്ഞ അംഗങ്ങളെ വി.വി.സി. നമ്പ്യാരും പുതിയ അംഗങ്ങളെ നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. വർക്കിയും അനുമോദിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സി.വി. കുഞ്ഞനന്തൻ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. വി.എം. മാത്യു, സി.നാരായണൻ, റെയ്‌സ് കണിയാറയ്ക്കൽ, വി.ബാലകൃഷ്ണൻ, പി.വി. അന്നമ്മ, കെ.ജെ. മേരി, ജാൻസി തോമസ് , കുര്യൻ ദേവസ്യ, ഷാജി ഇഗ്നേഷ്യസ്,ജോർജ്ജ് ആന്റണി എന്നിവർ സംസാരിച്ചു.

Related posts

വാഴക്കാൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കോഴിക്കൂടിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

Aswathi Kottiyoor

കു​ന്നോ​ത്ത് ബെ​ൻ​ഹി​ല്ലിൽ ക്ര​ഷ​റി​നെ​തി​രേ സ​മ​രം ശ​ക്തം

Aswathi Kottiyoor
WordPress Image Lightbox