26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Kerala

മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്‍ഥിനികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ്പ് ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി കെ രാധാകൃഷ്‌ണ‌ന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്.പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും ഓണ്‍ലൈനായും അപേക്ഷ നല്‍കാം. കൂടുതല്‍ വിശദാംശങ്ങള്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ അറിയാമെന്നും മന്ത്രി വ്യക്തമാക്കി

Related posts

കോ​വി​ഡ്: നാ​ളെ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor

കൊ​ച്ചി​യി​ൽ ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം

Aswathi Kottiyoor

തൊ​ഴി​ൽ വി​സ​യു​ള്ള​വ​ർ ഉ​ട​ൻ കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox