24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഒ​രു​ മാ​സ​ത്തി​നി​ടെ പി​ടി​കൂ‌​ടി​യ​ത് 348 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ
kannur

ഒ​രു​ മാ​സ​ത്തി​നി​ടെ പി​ടി​കൂ‌​ടി​യ​ത് 348 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ

ക​ണ്ണൂ​ർ: അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ച് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന മു​ൻ​ഗ​ണ​ന/​അ​ന്ത്യോ​ദ​യ/​സ​ബ്സി​ഡി റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച “ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 348 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഡു​ക​ൾ പി​ടി​കൂ​ടി​യ​ത് ഇ​രി​ട്ടി താ​ലൂ​ക്കി​ലും(136) കു​റ​വ് പ​യ്യ​ന്നൂ​ർ താ​ലൂ​ക്കി​ലു​മാ​ണ്(23).
സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി​യു​ള്ള​വ​രും ആ​ഡം​ബ​ര നി​കു​തി​യ​ട​യ്ക്കു​ന്ന​വ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് മു​ൻ​ഗ​ണ​നാ​കാ​ർ​ഡ് കൈ​വ​ശം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​രെ​യും ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​വ​രെ​യും പ്ര​തി​മാ​സ​വ​രു​മാ​നം 25,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള​വ​രെ​യും മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് മാ​ന​ദ​ണ്ഡം.
കൂ​ടാ​തെ ഒ​രേ​ക്ക​റി​ന് മു​ക​ളി​ൽ ഭൂ​മി​യു​ള്ള​വ​രെ​യും സ്വ​ന്ത​മാ​യി 1000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടോ ഫ്ലാ​റ്റോ ഉ​ള്ള​വ​ർ, നാ​ലു​ച​ക്ര വാ​ഹ​ന​മു​ള്ള​വ​ർ, കു​ടും​ബ​ത്തി​ൽ ആ​രെ​ങ്കി​ലും വി​ദേ​ശ ജോ​ലി​യി​ൽ​നി​ന്നോ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നോ 25000 രൂ​പ​യ്ക്ക് മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​വ​ർ എ​ന്നി​വ​രും മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണ്.
എ​ന്നാ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ യാ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് പ​ല​രും റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ് പ​രി​ശോ​ധ​ന. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യോ വി​ദേ​ശ​ത്ത് മി​ക​ച്ച വ​രു​മാ​ന​മു​ള്ള ജോ​ലി​യോ ല​ഭി​ക്കു​ന്ന​തോ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ആ​ഡം​ബ​ര വീ​ട് നി​ർ​മി​ക്കു​ന്ന​വ​ർ പ​ഴ​യ​തോ ത​ക​ർ​ന്ന​തോ ആ​യ വീ​ടോ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന ഷെ​ഡോ അ​തു​പോ​ലെ നി​ല​നി​ർ​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​കെ​ട്ടി​ട ന​മ്പ​റി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​ന്ത്യോ​ദ​യ/​മു​ൻ​ഗ​ണ​നാ കാ​ർ​ഡ് നി​ല​നി​ർ​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി. പി​ടി​കൂ​ടി​യ കാ​ർ​ഡു​ക​ളെ​ല്ലാം പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Related posts

പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍……….

Aswathi Kottiyoor
WordPress Image Lightbox