23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ടു​ന്ന​ത് ഏ​ല​പ്പീ​ടി​ക​യി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
kannur

വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ടു​ന്ന​ത് ഏ​ല​പ്പീ​ടി​ക​യി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

നെ​ടും​പൊ​യി​ൽ: വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടു​ന്ന കു​ര​ങ്ങു​ക​ൾ, പാ​മ്പു​ക​ൾ മ​റ്റ് ചെ​റു​ജീ​വി​ക​ൾ തു​ട​ങ്ങി​യ​വ​യെ തു​റ​ന്നു​വി​ടു​ന്ന​ത് ഏ​ല​പ്പീ​ടി​ക​യ്ക്ക് സ​മീ​പ​മു​ള്ള നെ​ടും​പൊ​യി​ൽ വ​ന​പ്ര​ദേ​ശ​ത്താണെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്.
ക​ഴി​ഞ്ഞ​ദി​വ​സം ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് കു​ര​ങ്ങു​ക​ളു​മാ​യി എ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​യു​ക​യും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഈ ​വാ​ഹ​നം പേ​ര്യ ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന സം​ശ​യ​വും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു. നി​ര​വ​ധി ത​വ​ണ ഇ​ത്ത​ര​ത്തി​ൽ കു​ര​ങ്ങു​ക​ളെ ഇ​വി​ടെ കൊ​ണ്ടു​വി​ട്ടി​ട്ടു​ണ്ട്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ജീ​വി​ച്ച ഇ​ത്ത​രം കു​ര​ങ്ങു​ക​ൾ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​കാ​നോ കാ​ട്ടു​വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കാ​നോ ത​യാ​റാ​കി​ല്ല. ഇ​തോ​ടെ ഇ​വ മ​നു​ഷ്യ​ർ പാ​ച​കം ചെ​യ്യു​ന്ന​തോ അ​ല്ലെ​ങ്കി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള വി​ള​വ് തി​ന്നു​ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു.
വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് വ​രു​ന്ന കു​രു​ങ്ങു​ക​ൾ മ​നു​ഷ്യ​രു​ടെ സാ​മീ​പ്യം ക​ണ്ടാ​ൽ​ത്ത​ന്നെ ഓ​ടി​മ​റ​യു​ന്നവ​യാ​ണ്. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ വ​ള​ർ​ന്നു​വ​ന്ന ഇ​ത്ത​രം കു​ര​ങ്ങു​ക​ൾ എ​ത്ര ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും തി​രി​കെ പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല.
വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ചും എ​യ​ർ ഹോ​ളി​നു​ള്ളി​ൽ കൂ​ടെ​യും വീ​ടി​ന​ക​ത്തു ക​ട​ന്ന് സ​ർ​വ​നാ​ശം വി​ത​യ്ക്കും. ഏ​ല​പ്പീ​ടി​ക ക്രി​സ്തു​ദാ​സി കോ​ൺ​വ​ന്‍റി​ലും സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും അ​ടു​ത്തി​ടെ കു​ര​ങ്ങു​ക​ൾ ക​യ​റി വ്യാ​പ​ക നാ​ശ​മു​ണ്ടാ​ക്കി​യി​രു​ന്നു.

Related posts

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 1132 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

പ​ഴ​ശി ഡാം വ​റ്റു​ന്നു ; കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷം

Aswathi Kottiyoor

“വി​ദ്യാ​മൃ​തം’ ഇ​നി മ​ല​ബാ​റി​ലും

Aswathi Kottiyoor
WordPress Image Lightbox