22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇരിട്ടി സബ്ജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ-ഐ.ടി മേളകളിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്
Kerala

ഇരിട്ടി സബ്ജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ-ഐ.ടി മേളകളിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

ഇരിട്ടി സബ്ജില്ലാ ശാസ്ത്ര -ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തി പരിചയ-ഐ.ടി മേളകളിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

2022 – 23 ഇരിട്ടി സബ്ജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സയൻസ് മേളയിൽ ഓവർഓൾ കിരീടവും, ഗണിത ശാസ്ത്ര മേളയ്ക്കും സാമൂഹ്യ ശാസ്ത്ര മേളയ്ക്കും റണ്ണറപ്പ് കിരീടവും പ്രവൃത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനവും നേടി.

ശാസ്ത്ര മേളയില്‍ സയന്‍സ് ക്വിസ്സില്‍ ജോയ്സ് ജോസ് എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, സ്റ്റില്‍ മോഡലില്‍ സൂര്യ കെ മാണി,ദിയ അല്‍ഫോന്‍സ്‌ ജോര്‍ജ്ജ് എന്നിവര്‍ എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, റിസേര്‍ച്ച് ടൈപ്പ് പ്രോജക്റ്റില്‍ സിയാ ബെന്നിയും ബെര്‍ലിന എം ബാബുവും എ ഗ്രേഡോടു കൂടെ രണ്ടാം സ്ഥാനവും, വര്‍ക്കിംഗ് മോഡലില്‍ ചാള്‍സ് സാജും വര്‍ഗീസ്‌ ജോബിയും എ ഗ്രേഡോടു കൂടെ മൂന്നാം സ്ഥാനവും, സയന്‍സ് നാടകത്തില്‍ നിയ മരിയ ജെയ്സണ്‍, സ്നേഹ ബെന്നി,അലോണ വി എസ് ,ആവണി കെ.എസ്സ്,അലോണ മരിയ ജോഷി, അയന മേരി,ഹിമ സുധാകരന്‍,നക്ഷത്ര എം നായര്‍ എന്നിവര്‍ എ ഗ്രേഡോടു കൂടെ രണ്ടാം സ്ഥാനവും നേടി.

ഗണിത ശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്റ്റില്‍ ഏയ്‌ഞ്ചല്‍ മരിയ സണ്ണി എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, ജ്യോമെട്രിക്കല്‍ ചാര്‍ട്ടില്‍ സ്റ്റീവോ ജോസഫ് എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, പ്യൂർ കൺസ്ട്രക്ഷനില്‍ ക്രിസ്ന ഷാബുഎ ഗ്രേഡോടു കൂടെ രണ്ടാം സ്ഥാനവും, നമ്പര്‍ ചാര്‍ട്ടില്‍ ശ്രീലക്ഷ്മി വിനു എ ഗ്രഡോടു കൂടെ രണ്ടാം സ്ഥാനവും, ഗ്രൂപ്പ് പ്രോജക്റ്റില്‍ ദിയ മരിയും ഷിയോണ മരിയയും എ ഗ്രേഡും, ഗെയിംസില്‍ ബി ഗ്രേഡും,പസ്സിലില്‍ ദിയ ജോണ്‍സണ്‍ എ ഗ്രേഡും, അദര്‍ ചാര്‍ട്ടില്‍ അതുല്യ കെ ബി ഗ്രേഡും, വര്‍ക്കിംഗ് മോഡലില്‍ അബിന്‍ എം ബി ബി ഗ്രേഡും, അപ്ലൈഡ് കന്‍സ്ട്രക്ഷനില്‍ ദയ മരിയ ടോം സി ഗ്രേഡും,സ്റ്റില്‍ മോഡലില്‍ ജെസ്ബിന്‍ ജോസഫ് സി ഗ്രേഡും നേടി.

സാമൂഹ്യ ശാസ്ത്ര മേളയില്‍ പ്രസംഗ മത്സരത്തില്‍ അഭിനീത്ജോസഫ് ബിജു എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും,ചരിത്ര രചനയില്‍ നൂബ ഫിലോമിന എ ഗ്രേഡോടു കൂടെ രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തില്‍ ആലസ്റ്റിന്‍ സജി മൂന്നാം സ്ഥാനവും, സ്റ്റില്‍ മോഡലില്‍ ആലസ്റ്റിന്‍ സജിയും എഡ്വിന്‍ ജോ വില്‍സണും എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, വർക്കിംഗ് മോഡലില്‍ റെയാന്‍ ബിജുവും ആര്‍നോള്‍ഡ് ജെബില്‍ ജയ്സനും സി ഗ്രേഡും, അറ്റ്‌ലസ്സ് നിര്‍മാണത്തില്‍ അമൽ സെബാസ്റ്റ്യൻ ബി ഗ്രേഡും നേടി.

പ്രവൃത്തി പരിചയ മേളയില്‍ സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തില്‍ ദിയ ജോബി എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, മെറ്റല്‍ എന്‍ഗ്രേവിംഗിൽ അഭിനന്ദ് കെ എസ് എ ഗ്രേഡോടു കൂടെ ഒന്നാം സ്ഥാനവും, ബുക്ക് ബൈന്റിങ്ങില്‍ ആൻലിയ ചാക്കോ എ ഗ്രേഡോടു കൂടെ രണ്ടാം സ്ഥാനവും, ചോക്ക് നിര്‍മ്മാണം വിറ്റ്സ് വിന്‍ സാന്‍ജോസ് റിജോയ് എ ഗ്രേഡോടു കൂടെ രണ്ടാം സ്ഥാനവും , സ്ട്രോ ബോര്‍ഡ് ഉത്പന്ന നിര്‍മ്മാണത്തില്‍ അജില്‍ സെബാസ്റ്റ്യന്‍ ജോണ്‍ എ ഗ്രേഡോടു കൂടെ മൂന്നാം സ്ഥാനവും, ബാംബൂ ഉത്പന്ന നിര്‍മാണത്തില്‍ ജിജു ജെ ബി എ ഗ്രേഡും, ബീഡ്സ് വര്‍ക്കില്‍ നിവ്യ മേരി എ ഗ്രേഡും, ചിരട്ട ഉത്പന്ന നിര്‍മാണത്തില്‍ ആന്‍ മരിയ ജിജി എ ഗ്രേഡും, എംബ്രോയിഡറിയില്‍ ആര്യ സന്തോഷ്‌ എ ഗ്രേഡും, ഫാബ്രിക് പെയിന്റിംങ്ങില്‍ ആന്‍ഡ്രിയ മേരി ജിം എ ഗ്രേഡും, വെജിറ്റബിള്‍ പെയിന്റിംങ്ങില്‍ ദര്‍ശന രാജന്‍ എ ഗ്രേഡും, നെറ്റ് നിര്‍മ്മാണത്തില്‍ അലോണ മരിയ ദേവസ്യ എ ഗ്രേഡും, ക്ലേ മോഡലിങ്ങില്‍ അഭിജിത്ത് ബോബി എ ഗ്രേഡും, പേപ്പര്‍ ക്രാഫ്റ്റില്‍ ഗോപിക സന്തോഷ്‌ ബി ഗ്രേഡും, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നത്തില്‍ ആല്‍ഫി സന്തോഷ്‌ ബി ഗ്രേഡും, വുഡ് വര്‍ക്കില്‍ അജിത്‌ എന്‍ എസ് ബി ഗ്രേഡും, ചവിട്ടി നിര്‍മ്മാണത്തില്‍ അനന്യാസ് ജോസ് ബി ഗ്രേഡും നേടി.

ഐ.ടി.മേളയില്‍ മലയാളം ടൈപ്പിങ്ങിൽ ജോയ്സ് ജോസിന് ബി ഗ്രേഡും,പ്രോഗ്രാമ്മില്‍ ലിന്‍സ് കെ സെബാസ്റ്റ്യന്‍ ബി ഗ്രേഡും,ഡിജിറ്റല്‍ പെയിന്റിംങ്ങില്‍ കിഷോര്‍ എബ്രഹാം ബി ഗ്രേഡും,വെബ്‌ പേജ് ഡിസൈനിങ്ങില്‍ ജെറിന്‍ കെ എസ് ബി ഗ്രേഡും ആനിമേഷനില്‍ ആല്‍ബെര്‍ട്ടോ ബെന്‍ സി ഗ്രേഡും, മൾട്ടിമീഡിയ പ്രസന്റേഷനിൽ സാൽവിൻ ബിജു സി ഗ്രേഡും നേടി.

കായിക മേളയിൽ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Related posts

10 ദിനം കഴിഞ്ഞാൽ കോവിഡ് കുറയും; വിലയിരുത്തൽ സർക്കാരിന്റെ കോവിഡ് സാധ്യതാ റിപ്പോർട്ടിൽ.

Aswathi Kottiyoor

ഓട്ടോയിൽ പരസ്യത്തിനു മുൻകൂർ അനുമതി വേണം

Aswathi Kottiyoor

ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox