24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • 10 ദിനം കഴിഞ്ഞാൽ കോവിഡ് കുറയും; വിലയിരുത്തൽ സർക്കാരിന്റെ കോവിഡ് സാധ്യതാ റിപ്പോർട്ടിൽ.
Kerala

10 ദിനം കഴിഞ്ഞാൽ കോവിഡ് കുറയും; വിലയിരുത്തൽ സർക്കാരിന്റെ കോവിഡ് സാധ്യതാ റിപ്പോർട്ടിൽ.

ഓണത്തിനു ശേഷമുണ്ടായ കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സർക്കാരിന്റെ പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരാളിൽനിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആർ ഘടകം ഒരാഴ്ചയ്ക്കിടെ 0.96ൽ നിന്ന് 1.5 ആയി ഉയർന്നു. ഈയാഴ്ച ഇതു വീണ്ടും ഉയർന്നില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഓണത്തിനു ശേഷം ആർ 2 വരെ ഉയരാമെന്നു നേരത്തേ ആശങ്കയുണ്ടായിരുന്നു.ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്നു റിപ്പോർട്ട് പ്രവചിക്കുന്നു. എന്നാൽ, 73% പേർക്ക് ഒരു ഡോസും 27% പേർക്കു 2 ഡോസും വാക്സീൻ ലഭിച്ചതിനാൽ ആശുപത്രികളിൽ ഗുരുതര രോഗികളുടെ തിരക്കുണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ഇൻക്യുബേഷൻ പീരിയഡ് കുറഞ്ഞ് 6 ദിവസമായി. ഓണക്കാലത്തെ ഇടപഴകൽ മൂലം പരമാവധി 3 ഇൻക്യുബേഷൻ പീരിയഡിനാണു സാധ്യത. ഇത് പത്താം തീയതിയോടെ അവസാനിക്കും.

ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഓണത്തിനു ശേഷം 24% വർധനയാണ് ഉണ്ടായത്. നിലവിൽ വടക്കൻ ജില്ലകളിലാണു രോഗവ്യാപനം കൂടുതലെങ്കിലും ആർ ഘടകം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അപ്രതീക്ഷിതമായി വർധിച്ചത്.

വരും ദിവസങ്ങളിൽ ഈ ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ഇതിൽനിന്നുള്ള സൂചന. നിലവിൽ കൂടുതൽ രോഗികളുള്ള മലപ്പുറം (1.05) ഉൾപ്പെടെ ജില്ലകളിൽ ആർ കുറവാണ്. വരും ദിവസങ്ങളിൽ ഈ ജില്ലകളിൽ രോഗികൾ കുറയും.

Related posts

ഭിന്നശേഷിക്കാർക്കായി4 മാതൃകാ അസിസ്റ്റീവ് വില്ലേജ്‌ തുടങ്ങും

Aswathi Kottiyoor

കെ​പി​എ​സി ല​ളി​ത​യ്ക്ക്‌ ചി​കി​ത്സ സ​ർ​ക്കാ​ർ​ വ​ക

Aswathi Kottiyoor

കേരളം കടക്കെണിയിലെന്നു കുപ്രചരണം നടത്തുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox