27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • റോഡരികിൽമാലിന്യം തള്ളിയാൾക്ക് 10,000 രൂപ പിഴ
Iritty

റോഡരികിൽമാലിന്യം തള്ളിയാൾക്ക് 10,000 രൂപ പിഴ

ഇരിട്ടി: തില്ലങ്കേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഏച്ചിലാട് എലിക്കുന്നിൽ മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി 10,000 രൂപ പിഴ അടപ്പിച്ചു. നരയൻ പാറയിലെ കടയിൽ നിന്നുള്ള മാലിന്യമാണ് ജനവാസ കേന്ദ്രമായ ഏച്ചിലാട് റോഡിൽ വലിച്ചെറിഞ്ഞത്. ഗ്രാമ പഞ്ചായത്ത് മെമ്പർ ആനന്ദവല്ലി , ആശ വർക്കർ ഗീത, സാവിത്രി ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡന്റ് അണിയേരി ചന്ദ്രൻ, സെകട്ടറി അശോകൻ മലപ്പിലായി എന്നിവർ നാട്ടുകാരുടെ സഹായത്തോടെയാണ് മാലിന്യ നിക്ഷേപം നടത്തിയ ആളെ കണ്ടെത്തി നടപടി സ്വീകരിച്ചത്. മാലിന്യത്തിൽ കട ഉടമയുടെ ബേങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും ഉണ്ടായിരുന്നു. തുടർന്നും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന സ്വീകരിക്കുവാനാണ് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ തീരുമാനം.

Related posts

ബി ജെ പി ത്രിദിന പദയാത്രക്ക് തുടക്കമായി

Aswathi Kottiyoor

പായം ഗവൺമെൻറ് യു പി സ്കൂൾ ഭക്ഷണശാലയും സ്കൂൾ ബസ്സും ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

രക്ഷിതാക്കൾക്ക് പരിശീലനവുമായി മേധ-22 പദ്ധതിക്ക് മച്ചൂർ മല സ്കൂളിൽ തുടക്കമായി.

Aswathi Kottiyoor
WordPress Image Lightbox