• Home
  • Iritty
  • രക്ഷിതാക്കൾക്ക് പരിശീലനവുമായി മേധ-22 പദ്ധതിക്ക് മച്ചൂർ മല സ്കൂളിൽ തുടക്കമായി.
Iritty

രക്ഷിതാക്കൾക്ക് പരിശീലനവുമായി മേധ-22 പദ്ധതിക്ക് മച്ചൂർ മല സ്കൂളിൽ തുടക്കമായി.

ഇരിട്ടി: കുട്ടികളെ പഠിക്കാൻ രക്ഷിതാക്കൾക്ക് പരിശീലനവുമായി മേധ-2022 എന്ന പ്രത്യേക പദ്ധതിക്ക് തില്ലങ്കേരി മച്ചൂർ മല മനോഹരവിലാസം എൽ.പി.സ്കൂളിൽ തുടക്കമായി, അമിതമായ മൊബൈൽ ഉപയോഗം കുട്ടികളുടെ പഠനത്തെയും ഭക്ഷണ രീതിയിലും ദൈനംദിന പ്രവർത്തനത്തിലും പ്രതിഫലിക്കുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് സ്കൂൾ അധികൃതർ കുട്ടികളെ അറിയാൻ എന്ന പേരിൽ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികൾക്ക് കൗൺസിലിംങ്ങ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും യോഗക്ലാസ് ഉൾപ്പടെ വിവിധങ്ങളായ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം കെ.കുമാരൻ അധ്യക്ഷത വഹിച്ചു.
ഭാരതിയ ചികിൽസാ വകുപ്പ് ഹർഷം പദ്ധതി മെഡിക്കൽ ഓഫിസർ ശില്‌പ രാജൻ ക്ലാസ്സെടുത്തു. പഞ്ചായത്ത് വുമൺഫെസിലിറ്റേറ്റർ അതുല്യ സുരേഷ്, അധ്യാപകരായ അനീഷ, അഷ്റഫ്, പി.ടി.എ.പ്രസിഡൻ്റ് ദിപേഷ്, സി.രാജൻ എന്നിവർ സംസാരിച്ചു.

Related posts

ആറളം ഫാമിലെ ആറാം ബ്ലോക്കിൽ മഞ്ഞൾ കൃഷിക്ക്‌ തുടക്കമായി

Aswathi Kottiyoor

പള്ളിപ്പറമ്പിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചത് അഞ്ച് മണിക്കൂറിലേറെ

Aswathi Kottiyoor

ഓപ്പറേഷൻ ഓവർലോഡ് – മരം കയറ്റിവന്ന ലോറികൾ തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox