21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ആറിന കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
kannur

ആറിന കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജില്ലയുടെ സർവതല സ്‌പർശിയായ വികസനത്തിന്‌ ആറ്‌ പദ്ധതികളുമായി ജില്ലാ ഭരണസംവിധാനം. കണ്ണൂർ വിവരസഞ്ചയിക, സ്‌മാർട്ട്‌ ഐ, ജീവിതമാണ്‌ ലഹരി, സ്‌ത്രീപദവി പഠനം, പത്താമുദയം, കണ്ണൂർ ഫൈറ്റ്‌ ക്യാൻസർ പദ്ധതികളാണ്‌ ആവിഷ്‌കരിക്കുന്നതെന്ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ്‌ ചന്ദ്രശേഖർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് മേൽനോട്ടം വഹിക്കും.
കണ്ണൂർ വിവര സഞ്ചയിക
ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും സമഗ്ര വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി ആവിഷ്‌കരിക്കുന്നത്‌.
ജില്ലാ പഞ്ചായത്തിന്റെ പ്ലാൻഫണ്ടിൽ നീക്കിവച്ച തുക ഉപയോഗിച്ച്‌ സോഫ്‌റ്റ്‌വെയറും മൊബൈൽ ആപ്പും തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ചാണ്‌ സമഗ്രമായ സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്‌. പദ്ധതിക്കായി 3.72കോടി രൂപ നീക്കിവച്ചു.
സ്‌മാർട്ട്‌ ഐ
പൊതുസ്ഥലങ്ങൾ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാനായി ജില്ലയിലാകെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിനായി 4.88കോടി രൂപ മാറ്റിവച്ചിട്ടുണ്ട്‌. ഓരോ തദ്ദേശസ്ഥാപനങ്ങളിലും അഞ്ചിടത്തെങ്കിലും ആദ്യഘട്ടത്തിൽ ക്യാമറ സ്ഥാപിക്കും. ഇതിന്റെ കൺട്രോൾ റൂം ജില്ലാപഞ്ചായത്ത്‌ നേതൃത്വത്തിൽ കേന്ദ്രീകൃതമായി സ്ഥാപിക്കും. ഇതിന്റെ ഡിപിആർ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജാണ്‌ തയ്യാറാക്കുന്നത്‌.
ജീവിതമാണ്‌ ലഹരി, 
ലഹരിയല്ല ജീവിതം
ലഹരി ഉപയോഗം ഇല്ലാതാക്കാനായി വാർഡടിസ്ഥാനത്തിൽ ക്ലസ്‌റ്ററുകൾ രൂപീകരിച്ച്‌ നിരീക്ഷണം ശക്തമാക്കും. 40 വീട്‌ ചേർന്നാണ്‌ ഒരു ക്ലസ്‌റ്റർ രൂപീകരിക്കുക. നിരീക്ഷിക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്‌. ലഹരിവസ്‌തുക്കൾ വിൽപ്പന നടത്തുന്ന കടയുടമയുടെ ലൈസൻസ്‌ റദ്ദാക്കും. എല്ലാ ഹയർസെക്കൻഡറി സ്‌കൂളിലും 20 രൂപയ്‌ക്ക്‌ ഊൺ നൽകുന്ന കുടുംബശ്രീ കിയോസ്‌കും ആരംഭിക്കും. വിവിധ തദ്ദേശസ്ഥാപനങ്ങൾ 55.87ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്‌.
ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രങ്ങൾ, മൊബൈൽ വീഡിയോഗ്രഫി, ജില്ലാതല ട്രോൾ മേക്കിങ്, നാടകം, സ്‌കിറ്റ്‌ മത്സരങ്ങൾ നടത്തും.
സ്‌ത്രീപദവി പഠനം
എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്‌ത്രീപദവി പഠനം നടത്തും. ഇതിനായി ഒരുകോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. കില നേതൃത്വത്തിൽ 18ന്‌ പരിശീലനം സംഘടിപ്പിക്കും.
പത്താമുദയം
ജില്ലയെ സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന രാജ്യത്തെ ആദ്യ ജില്ലയാക്കി മാറ്റുകയാണ്‌ ലക്ഷ്യം. 17നും 50നും ഇടയിലുള്ള എല്ലാവരെയും അഞ്ച്‌ വർഷംകൊണ്ട്‌ പത്താംതരം വിദ്യാഭ്യാസമുള്ളവരാക്കി മാറ്റും. പത്ത്‌ മാസം നീളുന്നതാണ്‌ പരിശീലന പരിപാടി. 1.25കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌.
കണ്ണൂർ ഫൈറ്റ്‌ ക്യാൻസർ
ക്യാൻസർ രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സക്കായുള്ള സമഗ്ര പരിപാടികൾ ആവിഷ്‌കരിക്കുക ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മലബാർ ക്യാൻസർ സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആശാവർക്കർ, ജെപിഎച്ച്എൻ, ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർ എന്നിവരെ ഉൾപ്പെടുത്തി വാർഡ്തലങ്ങളിൽ സർവേയും ക്യാമ്പുകളും നടത്തും. പിഎച്ച്സി, എഫ്എച്ച്എസി എന്നിവിടങ്ങളിൽ ക്യാൻസർ ഡിറ്റക്ഷൻ ക്ലിനിക്കുകൾ സ്ഥാപിക്കും. ചികിത്സാ നിർണയത്തിനായി റീജണൽ പബ്ലിക്‌ ഹെൽത്ത്‌ ലാബിന്റെ സൗകര്യങ്ങൾ വർധിപ്പിക്കും. 1.25കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌

Related posts

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്ന് സണ്ണിജോസഫ്…

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹ​രി​ത ബൂ​ത്ത് മാ​തൃ​ക​യൊ​രു​ക്കി എ​ൻ​എ​സ്എ​സ് സെ​ൽ

Aswathi Kottiyoor

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox