25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആറളം ഫാമിൽ കാട്‌ വെട്ടാൻ തുടങ്ങി
kannur

ആറളം ഫാമിൽ കാട്‌ വെട്ടാൻ തുടങ്ങി

കാട്ടാനകൾ തങ്ങുന്ന ആറളം ഫാം ആദിവാസി മേഖലയിലെയും കൃഷിഫാമിലെയും പൊന്തക്കാടുകൾ വെട്ടിത്തെളിക്കാൻ തുടങ്ങി. ആറുമാസം മുമ്പത്തെ തീരുമാനമാണ്‌ നടപ്പാവുന്നത്‌. അടുത്ത കാലത്ത്‌ കാട്ടാന ആക്രമണത്തിൽ പി എ ദാമുവും വാസുവും കൊല്ലപ്പെട്ടിരുന്നു.
ബ്ലോക്ക്‌ ഏഴ്‌, ഒമ്പത്‌ എന്നിവിടങ്ങളിലും ഫാമിലെ മറ്റ്‌ ബ്ലോക്കുകളിലും ഇടതൂർന്ന്‌ വളരുന്ന കാട്‌ തെളിക്കാതെ ആനകളെ നിയന്ത്രിക്കാനും തുരത്താനും സാധിക്കില്ലെന്ന്‌ ഫാം ജീവനക്കാരും തൊഴിലാളികളും ആദിവാസി കുടുംബങ്ങളും നേരത്തെ പറയുന്നതാണ്‌.
കാട്‌ തെളിക്കാൻ കലക്ടർ ഉൾപ്പെടെ നിർദേശിച്ചെങ്കിലും നടപ്പായില്ല. വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ്‌ കാടുവെട്ടാൻ തുടങ്ങിയത്‌.

Related posts

കടലിൽ ഇറങ്ങരുത്

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox