27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി
Kerala

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് വധു ഭർതൃവീട്ടിൽ ജീവനൊടുക്കി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തിൽ ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആർ.ബാബുവിനാണ് അന്വേഷണച്ചുമതല.

Related posts

സ്വർണവില കുറഞ്ഞു: പവന്റെ വില 33,320 രൂപയായി…

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ ഇന്ന് (21/02/2022) മുതൽ അപേക്ഷിക്കാം

Aswathi Kottiyoor

കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

Aswathi Kottiyoor
WordPress Image Lightbox