22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഹൈ​ടെ​ക്കിൽ തി​ള​ങ്ങും ക​ണ്ണൂ​ർ ന​ഗ​രം
kannur

ഹൈ​ടെ​ക്കിൽ തി​ള​ങ്ങും ക​ണ്ണൂ​ർ ന​ഗ​രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​നെ​ത്തി​യ അ​ത്യാ​ധു​നി​ക റോ​ഡ് ശു​ചീ​ക​ര​ണ വാ​ഹ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ടെ 75 ല​ക്ഷം രൂ​പ വി​ലവ​രു​ന്ന ശു​ചീ​ക​ര​ണ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​ബാ​റി​ലെ ആ​ദ്യ ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍ മാ​റി​. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള മ​ണ​ല്‍പോ​ലും വ​ലി​ച്ചെ​ടു​ത്ത് ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് നാ​ലു മു​ത​ല്‍ 10 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള പ്ര​ദേ​ശം വൃ​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​ത് ഈ ​വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​റു ട​ണ്‍ മാ​ലി​ന്യ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കും വാ​ഹ​ന​ത്തി​ലു​ണ്ട്. ഏ​തു പ്ര​ത​ല​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ​വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​ത്രം മ​തി​യാ​കും. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും ശു​ചീ​ക​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​നം നി​ല​വി​ല്‍ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലും ഉ​ണ്ട്. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

പൈ​പ്പ് വെ​ള്ള​മെ​ത്തു​ന്നി​ല്ല; കു​ടി​വെ​ള്ളമില്ലാ​തെ കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ ഓ​ട്ടോ​യും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

Aswathi Kottiyoor

ഭാ​ഗി​ക ലോ​ക്ക്ഡൗ​ണി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ സ്തം​ഭ​നം

WordPress Image Lightbox