23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പ്ര​മേ​ഹ​ബാ​ധി​ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ മ​ധു​ര​വാ​ര്‍ത്ത.
Kerala

പ്ര​മേ​ഹ​ബാ​ധി​ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ മ​ധു​ര​വാ​ര്‍ത്ത.

പ്ര​മേ​ഹ​ബാ​ധി​ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ മ​ധു​ര​വാ​ര്‍ത്ത. ടൈ​പ്പ് വ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്. ടൈ​പ്പ് വ​ണ്‍ പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രീ​ക്ഷാ​സ​മ​യ​ത്ത് ഇ​ന്‍സു​ലി​ന്‍ പ​മ്പ്, ഇ​ന്‍സു​ലി​ല്‍ പെ​ന്‍, ഷു​ഗ​ര്‍ ടാ​ബ് ലെ​റ്റ്, ചോ​ക്ലേ​റ്റ്, പ​ഴ​ങ്ങ​ള്‍, സ്‌​നാ​ക്‌​സ് , വെ​ള്ളം തു​ട​ങ്ങി​യ​വ കൈ​വ​ശം സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ല്‍കി​യി​ട്ടു​ള്ള​ത്.

ടൈ​പ്പ് വ​ണ്‍ ഡ​യ​ബ​റ്റി​ക്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥ​ന പ്ര​സി​ഡ​ന്‍റ് ന​ല്‍കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ഈ ​മാ​സം അ​ഞ്ചി​നാ​ണ് 1470-ാം ന​മ്പ​റാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്ന് പ​രാ​മ​ര്‍ശി​ച്ചി​ട്ടു​ണ്ട്.

സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്‍റേ​യും മെ​ഡി​ക്ക​ല്‍ രേ​ഖ​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ന​ല്‍കു​ന്ന​ത്. കൈ​വ​ശ​മെ​ത്തി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഇ​ന്‍വി​ജി​ലേ​റ്റ​ര്‍ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്ര​വേ​ശി​ക്കാ​നു​ള​ള അ​നു​മ​തി ന​ല്‍കേ​ണ്ടെ​തെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​അ​നു​കൂ​ല്യം ടൈ​പ്പ് വ​ണ്‍ പ്ര​മേ​ഹ രോ​ഗി​ക​ളാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​പ​ന​മേ​ല​ധി​കാ​രി​ക​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ ചുമതലയേറ്റു

Aswathi Kottiyoor

റോഡപകടങ്ങളിലെ രക്ഷകർക്ക് കേരളത്തിലും പാരിതോഷികം

Aswathi Kottiyoor

ലക്ഷ്യം കാൽനൂറ്റാണ്ടിനപ്പുറമുള്ള നവകേരളം: മുഖ്യമന്ത്രി

WordPress Image Lightbox