ഇരിട്ടി: ഭരണനിര്‍വഹണ സൗകര്യാര്‍ഥം വൈഎംസിഎയുടെ കണ്ണൂര്‍ സബ് റീജൺ വിഭജിച്ചു. ഇരിട്ടി, കണ്ണൂര്‍ എന്നിങ്ങനെ രണ്ട് സബ് റീജണുകളായി. ഇതോടെ കേരളത്തില്‍ വൈഎംസിഎയ്ക്ക് 22 സബ് റീജണുകളായി. 32 യൂണിറ്റുകളാണ് നേരത്തെ കണ്ണൂര്‍ സബ്റീജണില് ഉണ്ടായിരുന്നത്. വിഭജനത്തില്‍ ഇരിട്ടി സബ് റീജണില്‍ 15 യൂണിറ്റുകളും കണ്ണൂര്‍ സബ് റീജണില്‍ 17 യൂണിറ്റുകളും ആയി. ഇരിട്ടി മേഖലയിലെ 15 യൂണിറ്റുകള്‍ കണ്ണൂര്‍ സബ് റീജൺ, കേരള റീജൺ അധികൃതര്‍ മുഖേന ദേശീയ കമ്മിറ്റിക്ക് നല്കിയ ശിപാര്‍ശ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു.
വിഭജനത്തിന് ശേഷമുള്ള സബ് റീജൺ ഭാരവാഹികളുടെ പേരും യൂണിറ്റുകളുടെ പേരും ചുവടെ. ഇരിട്ടി സബ് റീജൺ ഭാരവാഹികള്‍: ജസ്റ്റിന് കൊട്ടുകാപ്പള്ളി ഇരിട്ടി (ചെയർമാൻ), ജോസ് ആവണംകോട് കേളകം (വൈ.ചെയർമാൻ), ബിജു പോള്‍ കൊട്ടിയൂര്‍ (ജന.കൺവീനർ). യൂണിറ്റുകള്‍: തലശേരി, കൂത്തുപറമ്പ്, കോളയാട്, നെടുംപുറംചാല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, അടയ്ക്കാത്തോട്, പേരാവൂര്‍, ചെടിക്കുളം, വള്ളിത്തോട്, ഉളിക്കല്‍, കരിക്കോട്ടക്കരി, എടൂര്‍, ഇരിട്ടി.
കണ്ണൂര്‍ സബ് റീജൺ ഭാരവാഹികള്‍: രാജു ചെരിയന്‍കാല കരുവഞ്ചാല്‍ (ചെയർമാൻ), ബെന്നി ജോസഫ് പയ്യാവൂര്‍ (വൈസ് ചെയർമാൻ), ടോമി കണിവേലില്‍ അമ്മന്‍കുളം (ജനറൽ കണ്‍വീനർ). യൂണിറ്റുകള്‍: പുളിങ്ങോം, പാടിച്ചാല്‍, മാതമംഗലം, പെരുമ്പടവ്, എടക്കോം, മടംതട്ട്, കാര്‍ത്തികപുരം, ആലക്കോട്, കരുവഞ്ചാല്‍, അമ്മംകുളം, ചെമ്പന്തൊട്ടി, ശ്രീകണ്ഠപുരം, പുലിക്കുരുമ്പ, ചെമ്പേരി, പയ്യാവൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍.