25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂർ തോട്ടടയിൽ ലക്ഷങ്ങൾ വില വരുന്ന LSD സ്റ്റാമ്പും MDMA യും പിടികൂടി
kannur

കണ്ണൂർ തോട്ടടയിൽ ലക്ഷങ്ങൾ വില വരുന്ന LSD സ്റ്റാമ്പും MDMA യും പിടികൂടി

കണ്ണൂർ : നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ തോട്ടട ഭാഗത്തു വെച്ചു വാഹന പരിശോധന നടത്തി വരവേ KL 40 S 3693 നമ്പർ TATA TIAGO ആഡംബര കാറിൽ കടത്തി കൊണ്ട് വന്ന 191 LSD സ്റ്റാമ്പും 6.443 MADMA യുമായി കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ നാസർ മകൻ മുഹമ്മദ്‌ ഷാനിൽ കെ എന്നയാൾ ക്കെതിരെ NDPS കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് LSD സ്റ്റാമ്പും MDMA യും വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ്‌ നിഷാൽ. യുവതി യുവാൾകൾക്കും വിദ്യാർഥികൾക്കും ഇടയിൽ LSD സ്റ്റാമ്പും MDMA യും എത്തിച്ചു നൽകുന്ന ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം LSD സ്റ്റാമ്പും MDMA യും എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനിയാണ് പ്രതി മുഹമ്മദ്‌ ഷാനിൽ. കൊറിയർ വഴിയാണ് LSD സ്റ്റാമ്പും MDMA യും പ്രതിക്ക് എത്തിച്ചേരുന്നത്. ടിയാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സിലാണ് കൊറിയർ വരുന്നത്. ലക്ഷങ്ങൾ വിലവരുന്നതാണ്
പിടിച്ചെടുത്ത LSD സ്റ്റാമ്പിനും MDMA ക്കും . കുറെ
കാലമായി ടിയാനെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു ടിയാൻ മുൻമ്പും മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ടിയാൻ ചെയ്തിരിക്കുന്നത്. കണ്ണൂർ തഹസീൽദാർ ചന്ദ്രബോസ് ദേഹ പരിശോധനക്ക് നേതൃത്വം നൽകി

കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി.സുഹൈൽ,എൻ. റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, എം.സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരും ഉണ്ടായിരുന്നു. തലശ്ശേരി ACJM കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്ത് തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

കഴിഞ്ഞ മാസം കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ചു ബ്രൗൺ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതവും 10.100 കിലോഗ്രാം കഞ്ചാവ് സഹിതം മയ്യിൽ മാണിയൂർ സ്വദേശി മന്സൂറിനെയും 600 ഗ്രാം MDMA യുമായി താമരശ്ശേരി സ്വദേശി ജാഫറിനെയും 4.5 ഗ്രാം നൈട്രോ സപാമം ഗുളികയുമായി വടകര സ്വദേശി സലാഹുദ്ധീനെയും അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു

കണ്ണൂർ : നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ തോട്ടട ഭാഗത്തു വെച്ചു വാഹന പരിശോധന നടത്തി വരവേ KL 40 S 3693 നമ്പർ TATA TIAGO ആഡംബര കാറിൽ കടത്തി കൊണ്ട് വന്ന 191 LSD സ്റ്റാമ്പും 6.443 MADMA യുമായി കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ നാസർ മകൻ മുഹമ്മദ്‌ ഷാനിൽ കെ എന്നയാൾ ക്കെതിരെ NDPS കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് LSD സ്റ്റാമ്പും MDMA യും വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ്‌ നിഷാൽ. യുവതി യുവാൾകൾക്കും വിദ്യാർഥികൾക്കും ഇടയിൽ LSD സ്റ്റാമ്പും MDMA യും എത്തിച്ചു നൽകുന്ന ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം LSD സ്റ്റാമ്പും MDMA യും എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനിയാണ് പ്രതി മുഹമ്മദ്‌ ഷാനിൽ. കൊറിയർ വഴിയാണ് LSD സ്റ്റാമ്പും MDMA യും പ്രതിക്ക് എത്തിച്ചേരുന്നത്. ടിയാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സിലാണ് കൊറിയർ വരുന്നത്. ലക്ഷങ്ങൾ വിലവരുന്നതാണ്
പിടിച്ചെടുത്ത LSD സ്റ്റാമ്പിനും MDMA ക്കും . കുറെ
കാലമായി ടിയാനെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു ടിയാൻ മുൻമ്പും മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ടിയാൻ ചെയ്തിരിക്കുന്നത്. കണ്ണൂർ തഹസീൽദാർ ചന്ദ്രബോസ് ദേഹ പരിശോധനക്ക് നേതൃത്വം നൽകി

കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി.സുഹൈൽ,എൻ. റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, എം.സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത്

Related posts

ഉണരാതെ സ്‌കൂള്‍ വിപണി………..

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox